ഷാഫിക്കായി തിരച്ചിൽ അഞ്ചാം ദിവസം ; തനിക്ക് ബന്ധമില്ലെന്ന് ശബ്ദരേഖ പുറത്തുവിട്ട് സാലി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ തനിക്ക് പങ്കിലെന്ന് വ്യക്തമാക്കി കൊടുവളളി സ്വദേശി സാലിയുടെ ശബ്ദസന്ദേശം. തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഷാഫി നൽകിയ പരാതിയിൽ താമരശ്ശേരി പോലീസ് ഇയാൾക്കെതിരെ കേസ് എടുത്തിരുന്നു. ജാമ്യത്തിലിറങ്ങിയ സാലി പിന്നീട് വിദേശത്തേക്ക് കടന്നു. അവിടെ നിന്നാണ് സന്ദേശം പുറത്ത് വിട്ടത്. സന്ദേശത്തിന്റെ ആധികാരികത പോലീസ് പരിശോധിക്കുകയാണ്. ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ അഞ്ചു ദിവസമായിട്ടും വ്യക്തമായ സൂചനയില്ലാതെ പോലീസ് മുന്നോട്ട് പോകുന്നത്.

ഷാഫിയെ വയനാട്ടിലേക്ക് കൊണ്ടുപോയ ശേഷം ഷാഫിയുടെ ഫോൺ സാലി കരിപ്പൂരിൽ ഉപേക്ഷിച്ചുവെന്നുമാണ് പോലീസ് കരുതുന്നത്. ഒന്നര കോടി രൂപയുടെ ഇടപാടാണ് സാലിയുമായി ഷാഫിക്കുള്ളതെന്നായിരുന്നു മൊഴി. എന്നാൽ കോടിക്കണക്കിന് രൂപയുടെ സ്വർണ ഇടപാട് ഇവർക്കിടയിൽ ഉണ്ടായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. പ്രദേശത്ത് സ്വർണ ഇടപാട്, ഹവാല ഇടപാടുകളുമായൊക്കെ ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ സംഭവങ്ങൾ ആവർത്തിക്കുകയാണ്. പോലീസിനെയും നിയമവാഴ്ചയെയും വെല്ലുവിളിക്കുന്ന നിലയിലാണ് ഈ പ്രദേശങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്.

തട്ടിക്കൊണ്ട് പോയ ദിവസം ഷാഫിയുടെ വീടിന് സമീപം അസ്വാഭാവിക സാഹചര്യത്തിൽ കണ്ട രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കരിപ്പൂരിലെ പെട്ടിക്കടയിൽ നിന്ന് ഷാഫിയുടെ മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. സാങ്കേതിക വിദഗ്ധ സംഘം ഇതിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ്. തട്ടിക്കൊണ്ട് പോയവരിൽ പ്രധാനിയുടെ രേഖാചിത്രവും ഇന്ന് പുറത്തുവിടും. ഇവ കേന്ദ്രീകരിച്ചാവും തുടർ അന്വേഷണം. ഇക്കഴിഞ്ഞ വെളളിയാഴ്ചയാണ് കാറിലെത്തിയ നാലംഗ സംഘം ഷാഫിയെ തടിക്കൊണ്ട് പോയത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാഭ്യാസ അവാർഡ് വിതരണവും പഠനോപകരണ വിതരണവും നടന്നു

0
പന്തളം: തട്ടയിൽ 4371 മല്ലിക കിഴക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ  ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ...

ആൾദൈവം ബലാത്സം​ഗം ചെയ്തത് 15 വർഷത്തോളം ; യുവതിയുടെ പരാതിയിൽ ആറ് സ്ത്രീകൾ ഉൾപ്പെടെ...

0
പൂനെ : ലൈംഗിക ചൂഷണം, വഞ്ചന, മാനസിക-ശാരീരിക പീഡനം തുടങ്ങിയ ഗുരുതര...

തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളില്‍ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനം ആരംഭിച്ചു

0
പന്തളം: തോട്ടക്കോണം ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ  പ്രവർത്തനോദ്ഘാടനവും...

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...