കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ പുന:സ്‌ഥാപിച്ചില്ല ; വിദ്യാര്‍ഥികള്‍ വലയും

For full experience, Download our mobile application:
Get it on Google Play

കോന്നി : തല്‍ക്കാലത്തേക്ക്‌ നിര്‍ത്തലാക്കിയ കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ പുന:സ്‌ഥാപിച്ചില്ല. കോന്നി – പ്രമാടം -പത്തനംതിട്ട റൂട്ടില്‍ ഇത്തവണയും വിദ്യാര്‍ഥികള്‍ വലയുമെന്ന്‌ ഉറപ്പായി. അധ്യയന വര്‍ഷം തുടങ്ങുന്നതിന്‌ മുമ്പ്‌ വിദ്യാര്‍ഥികള്‍ക്ക്‌ പ്രയോജനപ്പെടുന്ന രീതിയില്‍ ബസ്‌ സര്‍വീസുകള്‍ പുന:ക്രമീകരിക്കുമെന്ന്‌ അധികൃതര്‍ ഉറപ്പ്‌ നല്‍കിയിരുന്നെങ്കിലും നടപടികള്‍ എങ്ങും എത്തിയിട്ടില്ല. കോവിഡ്‌ ലോക്‌ഡൗണ്‍ കാലത്തെ കര്‍ശന നിയന്ത്രണങ്ങളെ തുടര്‍ന്നാണ്‌ പത്തനംതിട്ട, കോന്നി ഡിപ്പോകളില്‍നിന്ന്‌ ഈ റൂട്ടിലുണ്ടായിരുന്ന ഏഴ്‌ സര്‍വീസുകള്‍ താല്‍ക്കാലകമായി നിര്‍ത്തലാക്കിയത്‌. നിയന്ത്രണങ്ങള്‍ മാറുമ്പോള്‍ എല്ലാ സര്‍വീസുകളും പുന:രാരംഭിക്കുമെന്നാണ്‌ അധികൃതര്‍ പറഞ്ഞിരുന്നതെങ്കിലും നാലുവര്‍ഷമായി നാട്ടുകാരുടെ കാത്തിരിപ്പ്‌ തുടരുകയാണ്‌.

നഷ്‌ടക്കണക്ക്‌ പറയുന്ന കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഈ റൂട്ടില്‍ നടത്തിയിരുന്ന എല്ലാ സര്‍വീസുകളും ലാഭത്തിലായിരുന്നെന്ന്‌ ഡിപ്പോ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. രാവിലെ ആറ്‌ മുതല്‍ ഉച്ചയ്‌ക്ക് 12 വരെ ഒരു മണിക്കൂര്‍ ഇടവിട്ടും വൈകിട്ട്‌ മൂന്ന്‌ മുതല്‍ രാത്രി എട്ട്‌ വരെയും മണിക്കൂറുകളുടെ വ്യത്യാസത്തിലും ചെയിന്‍ സര്‍വീസ്‌ നടത്തിയിരുന്നു. വര്‍ഷങ്ങളായി മുടങ്ങാതിരുന്ന സര്‍വീസുകളാണ്‌ അധികൃതരുടെ അനാസ്‌ഥയെ തുടര്‍ന്ന്‌ അട്ടിമറിക്കപ്പെടുന്നത്‌. എല്ലാ ട്രിപ്പുകളിലും ആവശ്യത്തിന്‌ യാത്രക്കാരും ഉണ്ടായിരുന്നു. സ്വകാര്യ ബസ്‌ ഉടമകളെ സഹായിക്കാന്‍ കെ.എസ്‌.ആര്‍.ടി.സി കോന്നി, പത്തനംതിട്ട ഡിപ്പോകളിലെ ചില ഉദ്യോഗസ്‌ഥര്‍ നടത്തുന്ന വഴിവിട്ട നീക്കമാണ്‌ സര്‍വീസ്‌ തുടങ്ങാന്‍ തടസമായി നില്‍ക്കുന്നതെന്ന ആക്ഷേപവും ശക്‌തമാണ്‌. ഇടമുറിയാതെ നടത്തിയിരുന്ന ചെയിന്‍ സര്‍വീസുകള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഏറെ പ്രയോജനകമായിരുന്നു. പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ദൂരസ്‌ഥലങ്ങളിലും പഠിക്കുന്ന നിരവധി കുട്ടികള്‍ ഈ റൂട്ടിലുണ്ട്‌.

സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം കുട്ടികള്‍ക്കും ലഭിക്കുന്നില്ല. ഇതുമൂലം മുന്‍ വര്‍ഷങ്ങളില്‍ അതിരാവിലെ ഇറങ്ങി മണിക്കൂറുകളോളം വൈകി വീടുകളില്‍ തിരിച്ച്‌ എത്തേണ്ട ഗതികേട്‌ പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ഥികള്‍ നേരിട്ടിരുന്നു. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനകരമായ സര്‍വീസുകളാണ്‌ വര്‍ഷങ്ങളായി നിര്‍ത്തലാക്കിയത്‌. ഇത്‌ അടിയന്തിരമായി പുന:സ്‌ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. അല്ലെങ്കില്‍ സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളുടെയും നാട്ടുകാരുടെയും യാത്രാദുരിതം വര്‍ധിക്കും. ഈ റൂട്ടിലെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌ കുമാര്‍ അടിയന്തിരമായി ഇടപെടണമെന്ന്‌ നാട്ടുകാര്‍ ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...