സത്രത്തിലേക്ക് അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് പരമ്പരാഗത കാനനപാതയായ സത്രം-പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർക്ക് യാത്രാ സൗകര്യമൊരുക്കുകയാണ് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ്. കോട്ടയം-കുമളി ദേശീയപാതയിൽ (NH 183) സ്ഥിതി ചെയ്യുന്ന വണ്ടിപ്പെരിയാറിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻൻ്റിൽ നിന്നാണ് പ്രധാനമായും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. പ്രതിദിനം 16 ട്രിപ്പുകളാണ് സത്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ഓപ്പറേറ്റ് ചെയ്യുന്നതെന്ന് അധികൃതർ അറിയിച്ചു. രാവിലെ 5.30-ന് കുമളി ഡിപ്പോയിൽ നിന്നാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. സത്രത്തിൽ നിന്ന് തിരികെ വണ്ടിപ്പെരിയാറിലേക്കുള്ള അവസാന ബസ് വൈകുന്നേരം 6 മണിക്കാണ്. തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള 16 കിലോമീറ്റർ പാത ഇടുങ്ങിയതും ഹെയർപിൻ വളവുകൾ നിറഞ്ഞതുമാണ്. ഏകദേശം 40 മിനിറ്റാണ് യാത്രാസമയം.

​സത്രത്തിൽ നിന്ന് പുൽമേട് വഴിയുള്ള കാനനപാതയിലേക്ക് പ്രവേശിക്കുന്നതിന് വനംവകുപ്പ് ഉച്ചയ്ക്ക് 1 മണി വരെ മാത്രമേ അനുമതി നൽകുന്നുള്ളൂ. ഈ സമയക്രമം പാലിക്കുന്ന രീതിയിലാണ് കെ.എസ്.ആർ.ടി.സി സർവീസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഈ റൂട്ടിൽ സ്വകാര്യ ജീപ്പുകൾ ഒരാൾക്ക് 100 രൂപയോ, ഒരു ട്രിപ്പിന് 1000 രൂപയോ ഈടാക്കുമ്പോൾ, 33 രൂപ നിരക്കിലാണ് കെ.എസ്.ആർ.ടി.സി യാത്ര സാധ്യമാക്കുന്നത്. ഇത് സാധാരണക്കാരായ അയ്യപ്പഭക്തർക്ക് വലിയ ആശ്വാസമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....