രാത്രി ട്രിപ്പുകള്‍ വെട്ടിക്കുറച്ച് കെഎസ്ആർടിസി ; യാത്രക്കാര്‍ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലാഭമുണ്ടാക്കാന്‍ ഓര്‍ഡിനറി ബസുകളുടെ രാത്രി ട്രിപ്പുകള്‍ വ്യാപകമായി വെട്ടിക്കുറച്ച് കെ.എസ്.ആര്‍.ടി.സി. ഇതോടെ യാത്രക്കാരുടെ വഴിമുട്ടി. റൂട്ട് പരിഷ്‌കരണത്തിന്റെ മറവിലാണ് കിലോമീറ്ററിന് 28 രൂപയ്ക്കുതാഴെ വരുമാനമുള്ള ട്രിപ്പുകള്‍ കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ റദ്ദാക്കിയത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഓര്‍ഡിനറി ബസുകളിലാണ് ആദ്യപരീക്ഷണം നടത്തിയത്. ക്രമേണ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പരീക്ഷണത്തിലൂടെ 52,456 കിലോമീറ്റര്‍ കുറയ്ക്കാന്‍ കഴിഞ്ഞുവെന്നാണ് അവകാശപ്പെടുന്നത്.

രാത്രി ട്രിപ്പുകള്‍ സ്റ്റേ സര്‍വീസുകളാക്കി മാറ്റിക്കൊണ്ടാണ് പരീക്ഷണം തുടങ്ങിയത്. രാവിലെ യാത്രക്കാരുള്ളപ്പോള്‍ മാത്രമാകും മടക്കയാത്ര. ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലഭിക്കുന്നതിനാല്‍ തൊഴിലാളി സംഘടനകളും എതിര്‍ത്തില്ല. പകല്‍സമയത്തെ ട്രിപ്പുകളിലേക്കും പരീക്ഷണം നീണ്ടതോടെ ദിവസം അരലക്ഷം കിലോമീറ്റര്‍ കുറയ്ക്കാനായി. ദിവസം 18 ലക്ഷം കിലോമീറ്റര്‍വരെ ഓടിയിരുന്ന കെ.എസ്.ആര്‍.ടി.സി. ഇപ്പോള്‍ 14 ലക്ഷം കിലോമീറ്ററായി ചുരുങ്ങിയിട്ടുണ്ട്. പക്ഷെ ഈ പരിഷ്‌ക്കരണം ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരെ വളരെയധികം ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ പോലീസ് പിടികൂടി

0
കൂത്താട്ടുകുളം: അന്തഃസംസ്ഥാന വാഹന മോഷണ കേസുകളിലുൾപ്പെട്ട മൂന്ന് പേരെ കൂത്താട്ടുകുളം പോലീസ്...

അംഗീകാരമില്ലാത്ത സ്കൂളുകളിലെ കുട്ടികൾ ഈ വർഷം തന്നെ മറ്റ് സ്കൂളുകളിലേക്ക് മാറണം ; പൊതു...

0
തിരുവനന്തപുരം : സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഈ വർഷം...

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...