കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച കേസ് ; 3 പേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് കുറുകെ ഇന്നോവ കാര്‍ വട്ടംവച്ച് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ മര്‍ദിക്കുകയും താക്കോലെടുത്ത് പോവുകയും ചെയ്ത കേസില്‍ മൂന്നുപേരെ ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. തുറവൂര്‍ കിടങ്ങൂര്‍ കവരപറമ്പില്‍ വീട്ടില്‍ എബിന്‍ (39), കറുകുറ്റി കരയാംപറമ്പ് പുളിയിനം വീട്ടില്‍ ബെല്‍ജോ (39), അങ്കമാലി പീച്ചാനിക്കാട് പറമ്പി വീട്ടില്‍ ഷിന്റോ (39)എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 26ന് രാത്രി 11.45ഓടെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന് സമീപം സര്‍വീസ് റോഡിലായിരുന്നു സംഭവം.

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ഡ്രൈവര്‍ തൊടുപുഴ തൊട്ടിപറമ്പില്‍ അബ്ദുള്‍ ഷുക്കൂര്‍ (53) നാണ് മര്‍ദനമേറ്റത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് സൈഡ് കൊടുത്തില്ലെന്ന വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. ബസിന് കുറുകെ കാര്‍ നിര്‍ത്തിയ പ്രതികള്‍ ജ്രൈവറെ മര്‍ദിക്കുകയും അസഭ്യം പറയുകയും താക്കോല്‍ ബലമായി ഊരിയെടുത്ത് പോവുകയും ചെയ്തു. ഡ്രൈവറുടെ ഔദ്യോദിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ബസ് ട്രിപ്പ് മുടക്കിയതിനുമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...