കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകി  മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകി  മാതൃകയായി കെഎസ്ആർടിസി ജീവനക്കാർ. തിങ്കളാഴ്ച രാവിലെ കോട്ടയത്ത്‌ നിന്നും പമ്പയ്ക്ക് സർവീസ് നടത്തിയ ബസിലാണ് സംഭവം. പമ്പ സ്പെഷ്യൽ സർവീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയിലെ കണ്ടക്ടർ സുബീഷ് ടി എസ്, പാലാ ഡിപ്പോയിലെ ഡ്രൈവർ പി സേതുറാം എന്നിവരാണ് ബസിനുള്ളിൽ കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ തീർത്ഥാടകരെ കണ്ടെത്തി തിരിച്ചു നൽകിയത്. ഹൈദരാബാദ് സ്വദേശി ബി മോഹൻ റാവുവിന്റെ നേതൃത്വത്തിൽ എത്തിയ തീർത്ഥാടക സംഘത്തിന്റെ പണമാണ് ബസിൽ മറന്നു വെച്ചത്. ബസ് പമ്പയിൽ എത്തിയപ്പോൾ ആണ് ആളില്ലാത്ത ഒരു ബാഗ് കണ്ടക്ടറുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണം അടങ്ങിയ ബാഗ് ആണ് എന്ന് മനസിലായി. ബാഗിൽ നിന്നും ലഭിച്ച ഫോൺ നമ്പറിൽ കണ്ടക്ടർ സുബീഷ് തീർത്ഥാടകരെ ബന്ധപ്പെട്ടു. എരുമേലിയിൽ ഇറങ്ങിയ തീർത്ഥാടകർ ആണെന്ന് മനസിലായതോടെ ബസ് പമ്പയിൽ നിന്നും തിരികെ വരുന്ന വഴി എരുമേലി ഡിപ്പോയിൽ എത്തി. പണം അടങ്ങിയ ബാഗ് എരുമേലി ഇൻസ്‌പെക്ടർ ഇൻചാർജ് ഷാജി കെ പാലക്കാട്ടിന്റെ നേതൃത്വത്തിൽ തീർത്ഥാടകർക്ക് കൈമാറി. നഷ്ടമായി എന്ന് കരുതിയ പണം തിരികെ ലഭിച്ച തീർത്ഥാടകർ ജീവനക്കാർക്കും കെഎസ്ആർടിസിക്കും നന്ദി പറഞ്ഞ് മടങ്ങി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടെലഗ്രാം കേസിൽ കോടതിയിൽ നേർക്കുനേർ; ‘നിർദ്ദേശങ്ങൾ പാലിക്കുന്നില്ലെന്ന്’ കേന്ദ്രം, ‘വിലക്ക് ഏകപക്ഷീയമെന്ന്’ ടെലഗ്രാം!

0
ന്യൂഡല്‍ഹി: നിരോധനമേര്‍പ്പെടുത്താനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരായ ടെലഗ്രാമിന്റെ ഹര്‍ജി നാളെ ഉച്ചയ്ക്ക്...

പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി...

ഓഗസ്റ്റ് 10ന് സംയുക്ത കിസാൻ മോർച്ച രാജ്യവ്യാപക പ്രതിഷേധമാർച്ച് സംഘടിപ്പിക്കും

0
ഡൽഹി: കേന്ദ്രസർക്കാർ കർഷക വിരുദ്ധ നയങ്ങൾക്ക് നടപ്പാക്കുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 10ന്...

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

0
കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ...