കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസി മുന്‍ ഡ്രൈവര്‍ യദു ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു. ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍ യദുവിന് അംഗത്വം നല്‍കി. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാവണമെന്നും പുതിയ സര്‍ക്കാര്‍ ജോലി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും യദു പ്രതികരിച്ചു. നിയമ പോരാട്ടവുമായി മുന്നോട്ട് പോകുമെന്നും യദു പറഞ്ഞു. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനുമായുണ്ടായ വാക്കേറ്റത്തിന് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസിന് ശേഷമായിരുന്നു യദുവിനെ കെഎസ്ആര്‍ടിയില്‍ നിന്നും പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 നാണ് ബസ് തടഞ്ഞ സംഭവം നടക്കുന്നത്.

പാളയത്ത് വെച്ച് രാത്രി മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം വെച്ച് കെഎസ്ആര്‍ടിസി ബസ് തടയുകയും ഡ്രൈവറുമായി വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു. യദു ഇപ്പോള്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പില്‍ ജോലി ചെയ്യുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...