കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും ബോണസ് വിതരണവും ആരംഭിച്ചു. താൽക്കാലിക ജീവനക്കാർക്കും ഇത്തവണ ബോണസ് നൽകും. ഓണത്തിനും മുന്നേ ശമ്പളം എത്തിയതിൽ വലിയ സന്തോഷമെന്ന് ജീവനക്കാരും പ്രതികരിച്ചു. ജീവനക്കാർ ഓണം ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ ഫെയ്സ് ബുക്കിലും കുറിച്ചിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒന്നാം തീയതിക്ക് മുൻപ് ശമ്പളം എത്തുന്നുണ്ടെങ്കിലും ഓണത്തിനും നേരത്തെ ശമ്പളം എത്തിയതിന്റെ സന്തോഷത്തിലാണ് കെഎസ്ആർടിസി ജീവനക്കാർ. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടുകൂടി കെഎസ്ആർടിസി മേഖലയിലെ പ്രതിസന്ധികൾ ഒക്കെയും പരിഹരിച്ച് ജീവനക്കാർക്ക് നൽകിയ വാക്കും കൂടിയാണ് മന്ത്രി പാലിച്ചിരിക്കുന്നതെന്ന് ജീവനക്കാർ പറയുന്നു.

കേന്ദ്രം ഇന്ധന വിലയിൽ വർദ്ധനവ് വരുത്തിയ സാഹചര്യത്തിലും പ്രതിസന്ധികളെ മറികടന്ന് സർക്കാർ, ഇത്തവണ താൽക്കാലിക ജീവനക്കാർക്ക് 1000 രൂപ ബോണസും വിതരണം ചെയ്യുകയാണ്. മന്ത്രി കെ ബി ഗണേഷ്കുമാർ തന്നെയാണ് ശമ്പള വിതരണക്കാര്യവും ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷമെന്നും മന്ത്രി തന്‍റെ ഫെയ്ബുക്കിൽ കുറിച്ചു. മാസം 50 കോടിയോളം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആർടിസി ശമ്പളത്തിനായി സഹായം നല്‍കുന്നത്. 79 കോടിയിലധികം രൂപയാണ് ശമ്പളയിനത്തില്‍ കെഎസ്ആർടിസി നല്‍കിയത്. ജീവനക്കാർക്ക് ഉത്സവബത്തയായി 3,000 രൂപയും ബോണസിന് അർഹതയുള്ളവർക്ക് 7,000 രൂപയും ലഭിക്കും. താത്കാലിക ജീവനക്കാർക്ക് കഴിഞ്ഞ വർഷത്തെ പോലെ ബോണസ് 1000 രൂപയുമാണ് നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....