കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് ടിക്കറ്റ് വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ്. ഇന്നലെ ആകെ വരുമാനം 13 കോടി രൂപ കടന്നു. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം രൂപ ലഭിച്ചു. ജീവനക്കാരെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അഭിനന്ദിച്ചു. ശബരിമല സീസണും കൂടാതെ ക്രിസ്മസ് അവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനവും കൂടിയായിരുന്നു ഇന്നലെ. വരുമാനത്തില്‍ ചരിത്രത്തില്‍ ആദ്യമായാണ് 13 കോടി രൂപ കടക്കുന്നത്. ടിക്കറ്റ് വരുമാനമായി മാത്രം 12 കോടി 18 ലക്ഷം ലഭിച്ചു.

27.38 ലക്ഷം യാത്രക്കാരാണ് ഇന്നലെ കെഎസ്ആര്‍ടിസിയെ ആശ്രയിച്ചത്. 4952 ബസ്സുകള്‍ സര്‍വീസ് നടത്തി. ഒരു കിലോമീറ്റര്‍ 66.69 രൂപയാണ് കളക്ഷന്‍ ലഭിച്ചത്. ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ലഭിച്ചു. ഇതോടെയാണ് ആകെ വരുമാനം 13.01 കോടി കടന്നത്. കഴിഞ്ഞ മാസം 15 ന് 11.53 കോടി രൂപ വരുമാനം ലഭിച്ചിരുന്നു. മികച്ച വരുമാനം നേടാന്‍ പരിശ്രമിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അഭിനന്ദിച്ചതിനൊപ്പം യാത്രക്കാര്‍ക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നന്ദിയും അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച് കുടുംബം

0
പാലക്കാട്‌: പാലക്കാട് എടത്താനാട്ടുകരയിൽ യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തതിൽ ദുരൂഹത ആരോപിച്ച്...

ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്

0
ഇടുക്കി: ഇടുക്കിയിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ലഹരിക്ക് അടിമയെന്ന് പോലീസ്....

എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും

0
കൊച്ചി: എറണാകുളത്ത് തിങ്കളാഴ്ച അഭിഭാഷകർ ജില്ലാ കോടതി ബഹിഷ്കരിക്കും. വക്കാലത്ത് എടുത്ത...

ഇത്രയ്ക്ക് സംസ്കാര ശൂന്യരാണോ മെൻസ് അസോസിയേഷൻ ഭാരവാഹികൾ ; രൂക്ഷ വിമർശനവുമായി മന്ത്രി ബിന്ദു...

0
തിരുവനന്തപുരം: മെൻസ് അസോസിയേഷൻ ഭാരവാഹികളുടെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചു...