ആനവണ്ടിയും ഹൈടെക് ആകുന്നു ; ലൊക്കേഷന്‍ ട്രാക്കിംഗും എമര്‍ജന്‍സി ബട്ടണും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബസുകളില്‍ ലൊക്കേഷൻ ട്രാക്കിംഗും എമർജൻസി ബട്ടണും സ്ഥാപിക്കുന്ന പ്രവൃത്തി ദ്രുതഗതിയിൽ നടക്കുന്നു. ലൊക്കേഷൻ ട്രാക്കിഗും എമർജൻസി ബട്ടണും സ്ഥാപിക്കാനുള്ള തീയതി ഹൈക്കോടതി ഡിസംബർ 31 വരെ നീട്ടിയതിനെ തുടർന്നാണ് പ്രവൃത്തി വേഗത്തിലാക്കിയത്. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ബ​സു​ക​ളി​ൽ എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും ട്രാ​ക്കിം​ഗ് സം​വി​ധാ​ന​വും സ്ഥാ​പി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ന്ന സീ​റ്റി​നു തൊ​ട്ടു മു​ക​ളി​ലാ​യാ​ണ് ബ​ട്ട​ൺ. വ​ലി​യ ബ​സു​ക​ളി​ൽ ആ​റും ചെ​റി​യ ബ​സു​ക​ളി​ൽ അ​ഞ്ചും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​ർ​ക്ക് മാ​ത്ര​മ​ല്ല ഡ്രൈ​വ​ർ​ക്കും ഈ ​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. യാ​ത്ര​യ്ക്കി​ട​യി​ൽ പോ​ലീ​സി​ന്റെ സ​ഹാ​യം ആ​വ​ശ്യ​മെ​ന്നു തോ​ന്നി​യാ​ൽ എ​മ​ർ​ജ​ൻ​സി ബ​ട്ട​ൺ അ​മ​ർ​ത്താം. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സ​ന്ദേ​ശം ഉ​ട​ന​ടി പോ​ലീ​സി​ന്റെ ക​ൺ​ട്രോ​ൾ റൂ​മി​ലെ​ത്തും. ഉ​ട​ൻ ത​ന്നെ പോ​ലീ​സ് സ​ഹാ​യം പ്ര​തീ​ക്ഷി​ക്കാം. യാ​ത്ര​ക്കാ​ർ ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ ഡ്രൈ​വ​ർ കാ​ബി​നി​ൽ അ​ലാ​റം മു​ഴ​ങ്ങും. അ​നാ​വ​ശ്യ​മാ​യി ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ പി​ഴ ഒ​ടു​ക്കേ​ണ്ടി വ​രും.

ഫി​റ്റ്ന​സ് എ​ടു​ക്കു​ന്ന​തി​ന​നു​സ​രി​ച്ചാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ജി​പി​എ​സും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും ഘ​ടി​പ്പി​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ ട്രാ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​വും എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും സ്ഥാ​പി​ക്ക​ണ​മെ​ന്ന് 2020 ന​വം​ബ​റി​ലാ​ണ് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബ​ഞ്ച് ഉ​ത്ത​ര​വി​ട്ട​ത്. ‌‌2021 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച​താ​ണ്. എ​ന്നാ​ൽ കോ​വി​ഡ് വ്യാ​പ​ന​പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന് കെ​എ​സ്ആ​ർ​ടി​സി സ​മ​യം നീ​ട്ടി വാ​ങ്ങു​ക​യാ​യി​രു​ന്നു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...

അവയവക്കടത്ത് ; കൊച്ചി, കൊല്ലം, കാസർകോട് ജില്ലകളിലെ ഒൻപതോളം കേന്ദ്രങ്ങളിൽ ഇഡി റെയ്ഡ്

0
കൊച്ചി: അവയവക്കടത്തിനായി വ്യാജരേഖകൾ നിർമ്മിച്ച കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം...