ലോഗ് ബുക്കിൽ ‘നാട്ടുഭാഷ’ ; കെ.എസ്.ആര്‍.ടി.സിയിൽ കൂട്ട സസ്പെഷൻ

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  കെ.എസ്.ആര്‍.ടി.സി കൊല്ലം ഡിപ്പോയിലെ ലോഗ് ബുക്കില്‍ അശ്ലീല വാക്ക് എഴുതിയതുമായി ബന്ധപ്പട്ട പരാതിയില്‍ കൂട്ട സസ്പെന്‍ഷന്‍. കുറ്റക്കാരനും പരാതിക്കാരനും പരാതി പ്രചരിപ്പിച്ചയാള്‍ക്കുമാണ് സസ്പെന്‍ഷന്‍. സര്‍വീസ് കഴിഞ്ഞ് വരുമ്പോള്‍ ബസിന് എന്തെങ്കിലും അപാകതകളോ തകരാറോ ഉണ്ടെങ്കില്‍ ഡ്രൈവര്‍ ലോഗ് ബുക്കില്‍ എഴുതണം. ഒരാഴ്ച മുന്‍പ് സര്‍വീസ് കഴിഞ്ഞെത്തിയ ഡ്രൈവര്‍ തന്റ സീറ്റിന്റെ തകരാറും അതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും നാട്ടുഭാഷയില്‍ ലോഗ് ബുക്കില്‍ എഴുതി. അത് അശ്ലീലമായി തോന്നിയ ചാര്‍ജ്ജ്മാന്‍ ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ഒരുസംഘം ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗാരേജിലെ ഒരു മെക്കാനിക്ക് പരാതിക്ക് അടിസ്ഥാനമായ വാക്കെഴുതിയ ലോഗ് ബുക്ക് പേജ് വാട്സ്‌ആപ്പില്‍ പ്രചരിപ്പിച്ചു. അന്വേഷണത്തില്‍ പരാതിക്കാരനായ ചാര്‍ജ്ജ്മാന്‍ ഒരു ജീവനക്കാരിയെ കൊണ്ടാണ് അശ്ലീല വാക്ക് സഹിതം ഉദ്ധരിച്ചുള്ള പരാതി എഴുതിപ്പിച്ചതെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ അശ്ലീല വാക്ക് എഴുതിയ ഡ്രൈവര്‍, അത് പ്രചരിപ്പിച്ച മെക്കാനിക്ക്, അശ്ലീല വാക്ക് ജീവനക്കാരിയെ കൊണ്ട് എഴുതിപ്പിച്ച ചാര്‍ജ്ജ് മാന്‍ എന്നിവരെ ചീഫ് ഓഫീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകും ; തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുത് :...

0
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം...

ഒപ്പം മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടുകൊന്നു : ഇരവിപേരൂർ സ്വദേശികള്‍ അറസ്റ്റില്‍

0
തിരുവല്ല : ഇരവിപേരൂരില്‍ സുഹൃത്തിനെ കിണറ്റില്‍ തള്ളിയിട്ട് കൊന്ന സംഭവത്തില്‍ രണ്ടുപേരെ...

പരീക്ഷാകേന്ദ്രങ്ങളിൽ വീണ്ടും വൈദ്യുതി മുടങ്ങി : ജയ്പൂരിൽ എയിംസ് സി.ആർ.ഇ പരീക്ഷ റദ്ദാക്കി

0
ജയ്പൂർ : ജയ്പൂർ സീതാപുരയിലെ അയോൺ ഡിജിറ്റൽ സോണിൽ നടന്ന എയിംസ്...

അടൂര്‍ ബൈപ്പാസില്‍ വട്ടത്തറപ്പടിയില്‍ റോഡിലെ മഞ്ഞവരകള്‍ മാഞ്ഞു : അപകട ഭീഷണിയില്‍ വാഹനയാത്ര

0
അടൂര്‍ : അടൂര്‍ ബൈപ്പാസിലെ വട്ടത്തറപ്പടിയില്‍ കൊടുംവളവില്‍ വാഹനങ്ങളെ മറികടക്കാതിരിക്കുവാനുള്ള റോഡിലെ മഞ്ഞ...