തിരുവനന്തപുരം : ശമ്പള പ്രതിസന്ധി തുടരുന്ന കെഎസ്‌ആര്‍ടിസിയില്‍ അംഗീകൃത യൂണിയനുകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയം. ഗതാഗത മന്ത്രി ആന്‍റണി രാജു, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവരാണ് യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി വേണമെന്നാണ് മാനേജ്മെന്‍റ് നിലപാട്. ഇത് യൂണിയനുകള്‍ അംഗീകരിച്ചില്ല. 8 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്ക് ശേഷമുള്ള സമയത്തിന് അധിക വേതനമാണ് യൂണിയനുകള്‍ മുന്നോട്ട് വെയ്ക്കുന്നത്. എല്ലാ മാസവും അഞ്ചാം തിയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്നും യൂണിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ചര്‍ച്ച നാളെയും തുടരും.
കെഎസ്‌ആര്‍ടിസി യൂണിയനുകളുമായി നടത്തിയ മന്ത്രിതല ചര്‍ച്ച പരാജയം
RECENT NEWS
Advertisment