സൈലന്‍റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: സൈലന്‍റ് വാലി, കണ്ണൂര്‍, നെല്ലിയാമ്പതി, മൂന്നാര്‍, ദീര്‍ഘ ദൂര ഉല്ലാസ കേന്ദ്രങ്ങളും കപ്പല്‍ യാത്രകളും ഉള്‍പ്പെടുത്തി ഉല്ലാസയാത്രകളുമായി കെഎസ്ആര്‍ടിസി. ഫെബ്രുവരി ഒന്നിന് രാവിലെ 4.30 നു കന്യാകുമാരി യാത്രയോടെ ആരംഭിക്കുന്ന കലണ്ടറില്‍ 25 യാത്രകള്‍ ഉള്‍പ്പെടും. ഫെബ്രുവരി 2 വാഗമണ്‍ യാത്ര രാവിലെ അഞ്ചിന് ആരംഭിക്കും. 1020 രൂപയാണ് നിരക്ക്. എട്ടിന് കപ്പല്‍ യാത്ര (4240), മൂന്നാര്‍(2380), ഇല്ലിക്കല്‍കല്ല് (820) യാത്രകളും ഒമ്പതിന് ലോകത്തിലെ ഏറ്റവും വലിയ അഗ്രോ തീം പാര്‍ക്കായ മംഗോ മെഡോസ് (1790), പൊന്മുടി ((770), യാത്രകളും ചാര്‍ട്ട് ചെയ്തിട്ടുണ്ട്. 12 നും 28 നും ഗവി യാത്രയും ഉണ്ടാകും. 1750 രൂപ ആണ് നിരക്ക്. ഫെബ്രുവരി 12ന് രാത്രി 9 മണിക്ക് സൈലന്‍റ് വാലി യാത്ര ആരംഭിക്കും. വരിക്കാശ്ശേരി മന, ഭാരതപ്പുഴ, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം എന്നിവിടങ്ങളില്‍ ആദ്യ ദിവസവും സൈലന്‍റ് വാലി രണ്ടാം ദിവസവും ആകും സന്ദര്‍ശിക്കുക.

ഫെബ്രുവരി 15ന് വാഗമണ്‍, റോസ്മല യാത്രകളും 16 നു പാണിയേലിപ്പോര്, പത്തനംതിട്ട ക്ഷേത്രങ്ങള്‍ എന്നീ ട്രിപ്പുകളും ഉണ്ടായിരിക്കും. പമ്പാ ഗണപതി ക്ഷേത്രം, നിലയ്ക്കല്‍, മലയാലപ്പുഴ, ശ്രീ വല്ലഭ ക്ഷേത്രം എന്നിവിടങ്ങളില്‍ സഞ്ചരിക്കുന്ന യാത്രയ്ക്ക് 850 രൂപയാണ് നിരക്ക്. ഫെബ്രുവരി 19 ഗുരുവായൂര്‍ തീര്‍ത്ഥാടനത്തിന് 1500 രൂപ ആണ് നിരക്ക്. പറവൂര്‍ ദക്ഷിണ മൂകാംബിക, കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, മമ്മിയൂര്‍ എന്നീ ക്ഷേത്രങ്ങളില്‍ ഈ യാത്രയില്‍ ഉള്‍പ്പെടും. ഫെബ്രുവരി 20 പാലക്കാട്- നെല്ലിയാമ്പതി യാത്രയില്‍ പാലക്കാട് കോട്ട, മലമ്പുഴ, തസ്രാക്ക്, കൊല്ലങ്കോട് ഗ്രാമം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഫെബ്രുവരി 24 നു തയ്യാറാക്കിയിരിട്ടുള്ള കണ്ണൂര്‍ യാത്രയില്‍ അറക്കല്‍ മ്യൂസിയം, പെറ്റ് സ്റ്റേഷന്‍, സെന്‍റ് ആഞ്ചലോ ഫോര്‍ട്ട്, പയ്യാമ്പലം ബീച്ച്, പാലക്കയം തട്ട്, വയലപ്ര പാര്‍ക്ക്, പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രം എന്നിവ ഉള്‍പ്പെടും. അന്വേഷണങ്ങള്‍ക്ക് : 9747969768, 9995554409.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...