കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസം ; ഹൈക്കോടതിയില്‍ ഹര്‍ജി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കമാണ് പെൻഷൻ വൈകാൻ കാരണം. കടം നൽകുന്ന പണത്തിന്റെ പലിശയെച്ചൊല്ലിയാണ് ഇരുവകുപ്പുകളും തമ്മിൽ തർക്കം നിലനിൽക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഉറപ്പിൽ സഹകരണ വകുപ്പാണ് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് പെൻഷൻ നൽകുന്നത്. എട്ടേകാൽ ശതമാനമാണ് പലിശ. ഇത് ഒൻപത് ശതമാനമായി ഉയർത്തണമെന്നാണ് സഹകരണ വകുപ്പ് ആവശ്യപ്പെടുന്നത്.

എന്നാൽ കരാർ പ്രകാരം ജൂൺവരെ പലിശ കൂട്ടാനാകില്ലെന്ന് ധനവകുപ്പ് പറയുന്നു. ഇക്കാര്യത്തിൽ പരിഹാരത്തിനായി പലതവണ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങിയെങ്കിലും ധാരണയായില്ല. ഈയാഴ്ചയും പെൻഷൻ വിതരണം ചെയ്യാനുള്ള സാധ്യത കുറവാണ്. രണ്ട് മാസമായി പെൻഷൻ നൽകാത്തതിനെതിരേ കെ.എസ്.ആർ.ടി.സി മുൻജീവനക്കാർ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട്. കൃത്യമായി പെൻഷൻ നൽകണമെന്നുള്ള ഹൈക്കോടതി ഉത്തരവിന്റെ ലംഘനം കൂടിയാണ് സർക്കാർ പെൻഷൻ നൽകാതിരിക്കുക വഴി ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എംഎൽഎ കെയർ ; റാന്നിയില്‍ 8,000 കിറ്റുകൾ വിതരണം ചെയ്തു

0
റാന്നി: പ്രളയത്തിന്റെ കെടുതികൾ നേരിടുന്ന റാന്നിയിലെ ജനങ്ങൾക്കും പ്രയാസമനുഭവിക്കുന്ന സാധാരണക്കാർക്കും 8000...

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

0
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ...

പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

0
പമ്പാവാലി : പമ്പാവാലിയില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ വാറ്റ്ചാരായം നിര്‍മ്മിക്കാന്‍ സൂക്ഷിച്ചിരുന്ന...

കല്ലേലി കാവിൽ ഉത്രാടപ്പൂയൽ സമർപ്പിച്ചു

0
കോന്നി : തിരുവോണ ദിനത്തിന്റെ വരവറിയിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ...