കോഴഞ്ചേരി : പഞ്ച പാണ്ഡവക്ഷേത്ര ദർശനത്തിനൊപ്പം ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാനും അവസരം ഒരുക്കുന്ന കെ.എസ്.ആർ.ടി.സി തീർത്ഥാടന സർവീസുകൾ ജനപ്രിയമാകുന്നു. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡിപ്പോയിൽ നിന്നായി 9 സർവീസുകൾ നടത്തി. കണ്ണൂർ, മൂവാറ്റുപുഴ, നോർത്ത് പറവൂർ, കോട്ടയം, ആലുവ, വികാസ് ഭവൻ, ചാത്തന്നൂർ, പാറശാലയിൽ നിന്ന് എത്തിയ രണ്ടു ബസുകൾ ഉൾപ്പടെ 9 സർവീസുകളിൽ നിന്ന് 437 പേർ വള്ളസദ്യയിൽ പങ്കെടുത്തു. തൃക്കൊടിത്താനം , തൃപ്പുലിയൂർ , തൃച്ചിറ്റാറ്റ്, തിരുവൻ വണ്ടൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിന് ശേഷം ആറന്മുളയിലെത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. അടുത്ത ആഴ്ചത്തേക്ക് 24 സർവീസുകൾ ബുക്കു ചെയ്തതായി കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു. ആറന്മുള ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളും പള്ളിയോട സംസ്കാരവും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദർശനവും തയ്യാറാക്കിയിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























