പത്തനംതിട്ട : കെഎസ്‌ആര്‍ടിസി പത്തനംതിട്ട-കൊല്ലം ചെയിന്‍ അട്ടിമറിക്കുന്നു. വരുമാനം കൂടിയ ഓര്‍ഡിനറി സര്‍വീസ് ഫാസ്റ്റ് ആക്കിയപ്പോള്‍ പ്രതിദിന വരുമാനത്തില്‍ 6000 രൂപയുടെ കുറവ്. അതിന്റെ പേരില്‍ സര്‍വീസ് നിര്‍ത്തലാക്കാന്‍ നീക്കമെന്ന് ജീവനക്കാരും യാത്രക്കാരും പറയുന്നു. കെഎസ്‌ആര്‍ടിസി പത്തനംതിട്ട ഡിപ്പോയില്‍ നിന്ന് രാവിലെ 5.20ന് ഉള്ള കൊല്ലം ചെയിന്‍ ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ്പായി സര്‍വീസ് നടത്തിയപ്പോള്‍ പ്രതിദിനം 22,000 രൂപയില്‍ കുറയാതെ ലഭിക്കുമായിരുന്നു. ഫാസ്റ്റ് പാസഞ്ചര്‍ ആക്കിയപ്പോള്‍ പരമാവധി വരുമാനം 16,000 രൂപ മാത്രം. ജില്ലയില്‍ ഓര്‍ഡിനറി സര്‍വീസില്‍ ഏറ്റവും കുടുതല്‍ വരുമാനം ലഭിച്ച സര്‍വീസാണിത്. പത്തനംതിട്ട-കൊല്ലം റൂട്ടില്‍ ദിവസം മൂന്ന് ട്രിപ്പ് ഉണ്ടായിരുന്നു. കൊല്ലത്തു നിന്നു പത്തനംതിട്ടയ്ക്കുള്ള അവസാന ബസും ഇതായിരുന്നു.
കെഎസ്‌ആര്‍ടിസി പത്തനംതിട്ട-കൊല്ലം ചെയിന്‍ നിര്‍ത്തലാക്കാന്‍ നീക്കo
RECENT NEWS
Advertisment



























