കൊവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചു വരവിന്റെ സൂചന നൽകി കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിക്കു ശേഷം തിരിച്ചു വരവിന്റെ സൂചന നൽകി കെഎസ്ആർടിസി. നവംബർ മാസത്തിലെ വരുമാനവും യാത്രക്കാരുടെ എണ്ണവും കാര്യമായി വർധിച്ചു. നവംബറിൽ 62 കോടിയിലധികം രൂപയാണ് കെഎസ്ആർടിസിയുടെ വരുമാനം.

ലോക്ക്ഡൗൺ ആരംഭിച്ച മാർച്ച് മുതൽ ആഗസ്റ്റ് വരെയുള്ള മാസങ്ങളിൽ കെഎസ്ആർടിസി മുൻപെങ്ങുമില്ലാത്ത പ്രതിസന്ധി നേരിട്ടു. ശമ്പളവും, പെൻഷനും നൽകാൻ സർക്കാരിനെ ആശ്രയിക്കുന്ന കോർപ്പറേഷനു ഈ പ്രതിസന്ധി താങ്ങാൻ കഴിയുന്നതായിരുന്നില്ല.

പൊതുഗതാഗതം പുനരാരംഭിച്ചതിനു ശേഷം ആഗസ്റ്റ് മാസം കോർപ്പറേഷന്റെ വരുമാനം 21.65 കോടി രൂപയായിരുന്നു. 99 ലക്ഷം യാത്രക്കാർ മാത്രമായിരുന്നു ആഗസ്റ്റിൽ കെഎസ്ആർടിസിയെ ആശ്രയിച്ചിരുന്നത്. സെപ്റ്റംബറിൽ 1.48 കോടി യാത്രക്കാർ ആശ്രയിച്ചപ്പോൾ വരുമാനം 37.02കോടി രൂപയായി. ഒക്ടോബറിൽ വീണ്ടും നില മെച്ചപ്പെടുത്തി. 47.47 കോടിയായി വരുമാനം വർധിച്ചു. നടുവൊടിക്കുന്ന നഷ്ടമില്ലാതെയുള്ള വരുമാനം ലഭിച്ചത് നവംബറിലാണ്. 62.68 കോടിയെന്ന ശരാശരിയിലേക്കു വരുമാനം വർധിച്ചു. 2.31 കോടി യാത്രക്കാരാണ് കെഎസ്ആർടിസിയെ ആശ്രയിച്ചത്.

പൊതുഗതാഗത സംവിധാനങ്ങളിലേക്കുള്ള ജനങ്ങളുടെ മടങ്ങി വരവാണ് കെഎസ്ആർടിസിയുടെ വരുമാന വർദ്ധനവ് സൂചിപ്പിക്കുന്നത്. എസി ലോ ഫ്ലോർ ബസുകളിലെ നിരക്കുകളിൽ ഇളവേർപ്പെടുത്തി യാത്രക്കാരെ ആകർഷിക്കാനുള്ള ശ്രമവും കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...