അനുവദിച്ച 30 കോടി എത്തിയില്ല ; ആനവണ്ടി ജീവനക്കാര്‍ക്ക് കൈനീട്ടം ഇല്ലാത്ത വിഷു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനുവദിച്ച 30 കോടി അക്കൗണ്ടിലെത്തിയില്ല ആനവണ്ടി ജീവനക്കാര്‍ക്ക് കൈനീട്ടം ഇല്ലാത്ത വിഷു. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ ബാങ്ക് അവധിയായതിനാല്‍ ഇതുവരെ കെഎസ്‌ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. വിഷുവിന് മുമ്പ് ശമ്പളം ഇന്നും നാളെയും ബാങ്ക് അവധിയായതിനാല്‍ കിട്ടുമെന്ന ജീവനക്കാരുടെ സ്വപ്നവും വെറുതെയായി. ഇടത് യൂണിയനുകള്‍ ഈ മാസം 28-ന് ശമ്പളം മാസം അഞ്ചാം തീയതിയെങ്കിലും തരണമെന്ന് ആവശ്യപ്പെട്ട് സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.

ബിഎംഎസ്സും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെയാണ് 30 കോടി വൈകിട്ടോടെ ശമ്പളയിനത്തില്‍ നല്‍കാന്‍ ധനവകുപ്പ് ഇന്നലെ തീരുമാനിച്ചത്. ശമ്പളം നല്‍കാന്‍ കെഎസ്‌ആര്‍ടിസിയുടെ കയ്യിലുള്ള തുക കൂട്ടിയാലും തികയില്ലെന്നാണ് മാനേജ്മെന്റ് പറയുന്നത്. കെഎസ്‌ആര്‍ടിസി സര്‍ക്കാരിനോട് കൂടുതല്‍ സഹായം വേണമെന്ന് ആവശ്യപ്പെടും. ഈ മാസം ഇതിനകം 230 കോടി പെന്‍ഷന്‍ ബാധ്യതയടക്കം അനുവദിച്ചെന്നും കൂടുതല്‍ തുക ഉടന്‍ നല്‍കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...