മു​ന്‍​കാ​ല പ്രാ​ബ​ല്യം അ​നു​വ​ദി​ക്കാ​നാ​കി​​ല്ല ; കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണത്തിന് പച്ചക്കൊടി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്‌ക്കരണത്തിന് പച്ചക്കൊടി. കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ ശ​മ്പ​ള​ പ​രി​ഷ്​​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ഭ​ര​ണ – ​പ്ര​തി​പ​ക്ഷ യൂ​നി​യ​നു​ക​ള്‍ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​നു​ന​യ നീ​ക്ക​വു​മാ​യി സ​ര്‍​ക്കാ​ര്‍. സം​ഘ​ട​ന​ക​ള്‍ ഉ​ന്ന​യി​ച്ച 137 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത ല​യി​പ്പി​ച്ച്‌​ 23,700 രൂ​പ​യി​ല്‍ തു​ട​ങ്ങു​ന്ന മാ​സ്​​റ്റ​ര്‍ സ്​​കെ​യി​ല്‍ അ​നു​വ​ദി​ക്കാ​മെ​ന്നാ​ണ്​ ധ​ന​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്.

എ​ന്നാ​ല്‍, ക​ന​ത്ത സാ​മ്പ​ത്തി​ക ഭാ​ര​മാ​കു​മെ​ന്ന​തി​നാ​ല്‍ മു​ന്‍​കാ​ല പ്രാ​ബ​ല്യം അ​നു​വ​ദി​ക്കാ​നാ​കി​​ല്ലെ​ന്നും ധ​ന​വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കു​ന്നു. 2011 ഏ​പ്രി​ലി​ലാ​ണ്​ കെ.​എ​സ്.​ആ​ര്‍.​ടി.​സി​യി​ല്‍ അ​വ​സാ​ന​മാ​യി ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം ന​ട​ത്തി​യ​ത്. 2016 ഏ​​പ്രി​ലി​ല്‍ ഈ ​പ​രി​ഷ്​​ക​ര​ണ​ത്തി​ന്‍റെ കാ​ലാ​വ​ധി​യും അ​വ​സാ​നി​ച്ചു. പു​തി​യ ഫോ​ര്‍​മു​ല അം​ഗീ​ക​രി​ച്ചാ​ല്‍ 2016 മു​ത​ല്‍ ല​ഭി​ക്കേ​ണ്ട മു​ന്‍​കാ​ല പ്രാ​ബ​ല്യ​മാ​ണ്​ ​ജീ​വ​ന​ക്കാ​ര്‍​ക്ക്​ ന​ഷ്​​ട​പ്പെ​ടു​ക. കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീ​വ​ന​ക്കാ​ര്‍​ക്ക്​ 2020 ന​വം​ബ​ര്‍​മു​ത​ല്‍ 1500 രൂ​പ വീ​തം ഇ​ട​ക്കാ​ലാ​ശ്വാ​സം ന​ല്‍​കു​ന്നു​ണ്ട്. ഈ ​തീ​യ​തി മു​ത​ലു​ള്ള ഇ​ട​ക്കാ​ലാ​ശ്വാ​സം അ​നു​വ​ദി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം പു​തി​യ നി​ര്‍​ദേ​ശ​ത്തെ​ക്കു​റി​ച്ച്‌​ രേ​ഖ​മൂ​ല​മു​ള്ള ഉ​റ​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​ങ്ങ​നെ അ​റി​യി​പ്പ്​ ല​ഭി​ക്കു​ന്ന പ​ക്ഷം കൂ​ട്ടാ​യി ച​ര്‍​ച്ച ചെ​യ്​​ത്​ നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​മെ​ന്നു​മാ​ണ്​ യൂ​നി​യ​നു​ക​ളു​ടെ നി​ല​പാ​ട്.

കൃ​ത്യ​മാ​യ ഉ​റ​പ്പു​ക​ള്‍ പ്ര​ഖ്യാ​പി​ക്കാ​ത്ത​പ​ക്ഷം തി​ങ്ക​ളാ​ഴ്​​ച അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ പ്ര​തി​പ​ക്ഷ യൂ​നി​യ​നു​ക​ളു​ടെ നി​ല​പാ​ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍​കൂ​ടി​യാ​ണ്​ സ​ര്‍​ക്കാ​റി​ന്‍റെ തി​ര​ക്കി​ട്ട നീ​ക്കം.137 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത ല​യി​പ്പി​ച്ച്‌​ 23,700 രൂ​പ​യി​ല്‍ തു​ട​ങ്ങു​ന്ന മാ​സ്​​റ്റ​ര്‍ സ്​​കെ​യി​ല്‍ നീ​ക്കം യൂ​നി​യ​നു​ക​ളും മാ​നേ​ജ്​​മെന്‍റും ത​മ്മി​ലു​ള്ള ച​ര്‍​ച്ച​യെ ധാ​ര​ണ​യി​ലേ​ക്കെ​ത്തി​ക്കു​മെ​ന്ന്​ സൂ​ച​ന​യു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...