ചിറയിൻകീഴിൽ കെഎസ്ആർടിസി സർവീസ് ഉദ്ഘാടനം ; സിഎംഡിക്ക് പരാതി നൽകി സിപിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചിറയിൻകീഴിൽ കെഎസ്ആർടിസി സർവീസ് ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി നടത്തിയ സംഭവത്തിൽ കെഎസ്ആർടിസി സിഎംഡിക്ക് പരാതി നൽകി സിപിഐ. കിഴുവിലം ഗ്രാമപഞ്ചായത്ത് അംഗം എ അൻവർ ഷായാണ് പരാതി നൽകിയത്. എസ് കൃഷ്ണകുമാർ സർവീസ് ഉദ്ഘാടനം ചെയ്തത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. മന്ത്രി ബിന്ദു കൃഷ്ണയുടെ ഭർത്താവെന്ന സ്വാധീനത്തിലാണ് ഉദ്ഘാടനം നിർവഹിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാണിച്ചു.

സർക്കാരിന്റെ ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ചട്ടവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് ചിറയൻകീഴിൽ നിന്നും കൊല്ലത്തേക്ക് ആരംഭിച്ച കെഎസ്ആർടിസി സർവീസ് ഉദ്ഘാടനം എസ് കൃഷ്ണകുമാർ നിർവഹിച്ചത്. ഉദ്ഘാടകയായ രമ്യ ഹരിദാസ് എംഎൽഎയുടെ ഓഫീസ് നിർദേശിച്ച പ്രകാരമാണ് നടപടി എന്നായിരുന്നു കെഎസ്ആർടിസി അധികൃതരുടെ മറുപടി. ഉദ്ഘാടന ചിത്രം കൃഷ്ണകുമാർ തൻറെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്തിരുന്നു.

 

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിചിത്ര ഹാക്കിങ് ; ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളും ഹാക്ക് ചെയ്യപ്പെടുന്നു

0
പാരീസ്: ഫ്രാന്‍സിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ച് വിചിത്ര ഹാക്കിങ്. സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഫ്രിഡ്ജുകളും ഫ്രീസറുകളുമാണ്...

തിരുവനന്തപുരത്ത് 2,500 കോടിയുടെ വിമാനത്താവള വികസനം ; രാജ്യാന്തര ടെർമിനലിന് നാളെ തറക്കല്ലിടും

0
തിരുവനന്തപുരം : രാജ്യാന്തര യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി മൂന്നിരട്ടിയിലധികമായി ഉയർത്താൻ...

കൊടുങ്ങല്ലൂർ പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ...

0
തൃശ്ശൂർ: കൊടുങ്ങല്ലൂർ എറിയാട് പ്രായപൂർത്തിയാവാത്ത കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന...

സാമൂഹിക സുരക്ഷാ പദ്ധതികളുടെ പേരിൽ നിന്ന് മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കും , പകരം...

0
ന്യൂഡൽഹി : ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന പെൻഷൻ...