കോന്നിയുടെ മലയോര മേഖലകളെ കെ.എസ്.ആര്‍.റ്റി.സി പൂര്‍ണ്ണമായി ഒഴിവാക്കുന്നു ; സ്വകാര്യ ബസ്സുടമകളെ സഹായിക്കുവാനാണെന്ന് ആരോപണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയുടെ മലയോര മേഖലകളെ കെ.എസ്.ആര്‍.റ്റി.സി പൂര്‍ണ്ണമായി  ഒഴിവാക്കുകയാണെന്ന് വ്യാപകമായി പരാതി ഉയരുന്നു. കോന്നി കെ.എസ്.ആർ.റ്റി.സി ഡിപ്പോ ഉത്ഘാടനം കാത്ത് കിടക്കുമ്പോഴാണ് ഗുരുതരമായ ഈ ആരോപണം ഉയരുന്നത്. മുമ്പ് മികച്ച വരുമാനം ലഭിച്ചിരുന്ന റൂട്ടുകളിൽ പലയിടത്തേക്കും ഇന്ന് കെ.എസ്.ആർ.റ്റി.സി സർവീസ് നടത്തുന്നില്ല. മാത്രമല്ല മുമ്പ് ഉണ്ടായിരുന്ന സർവീസുകൾ പലതും വെട്ടിക്കുറക്കുകയും ചെയ്തു. കോന്നി – തണ്ണിത്തോട് – കരിമാൻതോട് സർവീസ് ആയിരുന്നു ഇതിൽ പ്രധാനം. സൂപ്പർ ഫാസ്റ്റുകൾ അടക്കം നിരവധി കെ.എസ്.ആർ.റ്റി.സി ബസുകൾ ഓടിയിരുന്ന റൂട്ടിൽ ഇന്ന് സര്‍ക്കാര്‍ ബസുകൾ ഒന്നുമില്ല. ലോക് ഡൗൺ കാലഘട്ടത്തിൽ താത്കാലികമായി നിർത്തലാക്കിയതാണ് കരിമാൻതോട് സർവീസ്.

മറ്റ് സർവീസുകൾ പുനരാരംഭിച്ചിട്ടും തണ്ണിത്തോട്ടിലേക്ക് മാത്രം ആനവണ്ടി എത്തിയില്ല. പിന്നീട് എം.എല്‍.എയുടെ നേതൃത്വത്തില്‍ കൊട്ടിഘോഷിച്ച് സൂപ്പര്‍ ഫാസ്റ്റ് ബസ് വരുത്തുകയും ബാക്കിയുള്ളവ ഉടന്‍ വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുവാന്‍ എം.എല്‍.എ തയ്യാറായില്ല. ഇത് സ്വകാര്യ ബസ്സുടമകളെ സഹായിക്കുവാന്‍ ആണെന്ന ആരോപണവുമുണ്ട്. പ്രധാന റൂട്ടുകള്‍ എല്ലാം ഇപ്പോൾ സ്വകാര്യ ബസുകള്‍ കയ്യടക്കിയിരിക്കുകയാണ്. ഊട്ടുപാറ – കോന്നി – പത്തനംതിട്ട ബസ് ആണ് മറ്റൊന്ന്. പുളിഞ്ചാണി അടക്കമുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് കോന്നിയിലേക്ക് യാത്രചെയ്യുവാന്‍ ഏറെ പ്രയോജനം ചെയ്തിരുന്ന ഈ ബസും ഇന്നില്ല. കോന്നിയുടെ പ്രധാന മലയോര മേഖലയിൽ ഒന്നായ അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട്ടിലേക്കുള്ള സർവീസുകളും ഇന്ന് വെട്ടി ചുരുക്കി.

സാധാരണക്കാരായ കർഷകർ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന സ്ഥലത്ത്നിന്നും പുറം ലോകവുമായി ബന്ധപ്പെടാനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നായിരുന്നു ഈ ബസുകൾ. തണ്ണിത്തോട്ടിലെ തന്നെ മറ്റൊരു പ്രദേശമായ മണ്ണീറയിലേക്കും കെ.എസ്.ആർ.റ്റി.സി ഒരുകാലത്ത് സർവീസ് നടത്തിയിരുന്നു. ഈ ബസും ഇപ്പോൾ അപ്രത്യക്ഷമാണ്. സ്വകാര്യ ബസ് മാത്രമാണ് ഇതുവഴിയുള്ളത്. വനപ്രദേശമായതിനാൽ സാധാരണക്കാരായ നിരവധി കുട്ടികളാണ് തണ്ണിത്തോട്, എലിമുള്ളുംപ്ലാക്കൽ പ്രദേശങ്ങളിലെ സ്‌കൂളുകളിൽ വന്നുപോകുന്നത്. മുണ്ടോൻമൂഴി പാലത്തിന് സമീപം ബസ് ഇറങ്ങുന്ന ഇവർ കിലോമീറ്ററുകൾ വനത്തിൽക്കൂടി യാത്ര ചെയ്തുവേണം വീടുകളിൽ എത്തുവാൻ. കോന്നിയിലെ പ്രധാന റോഡുകളിൽ ഒന്നാണ് കോന്നി ചന്ദനപ്പള്ളി അടൂർ റോഡ്.

മികച്ച റോഡുകൾ നിർമ്മിച്ചിട്ടുണ്ടെങ്കിലും കെ.എസ്.ആർ.റ്റി.സി സർവീസുകൾ ഇല്ല. നാമമാത്രമായ സ്വകാര്യ ബസുകൾ മാത്രമാണ് ഈ വഴി കടന്നുപോകുന്നത്. പൂങ്കാവ്, വാഴമുട്ടം, താഴൂർ കടവ്, വള്ളിക്കോട്, ചന്ദനപ്പള്ളി ഭാഗങ്ങളിലേക്ക് പോകുന്നവർ മണിക്കൂറുകൾ കാത്ത് നിന്ന ശേഷമാണ് ബസുകളോ സ്വകാര്യ വാഹനങ്ങളോ ഇവര്‍ക്ക് കിട്ടുക. കോടികൾ മുടക്കി നിർമ്മിച്ച കെ.എസ്.ആർ.റ്റി.സി ഡിപ്പോ കോന്നിയിൽ ഉത്ഘാടനം ചെയ്യുവാന്‍ തയ്യാറെടുക്കുമ്പോള്‍ മലയോര മേഖലക്ക് മുന്തിയ പരിഗണന നല്‍കിക്കൊണ്ട്പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുകയും നിലച്ചുപോയ പഴയ സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനിൽ കാറിൽ സഞ്ചരിച്ച ടിക്ടോക് താരത്തെ അജ്ഞാതർ തടഞ്ഞു നിർത്തി വെടിവെച്ചുകൊന്നു

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ടിക്ടോക് താരമായ യുവതിയെ അജ്ഞാതർ വെടിവെച്ചുകൊന്നു. 1.3...

മാസപ്പടി കേസ് : വീണയ്ക്ക് കുരുക്ക് മുറുകുന്നു ; സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നീക്കം

0
തിരുവനന്തപുരം: മാസപ്പടിയിലെ കള്ളപ്പണ ഇടപാട് കേസിൽ ടി. വീണയുടെ കുരുക്ക് മുറുക്കി...

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...