കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് നഗരം ചുറ്റി കാണാൻ കെ.എസ്.ആർ.ടി.സി ബസ് സർവീസ് തുടങ്ങി. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’ എന്ന പേരിൽ ആരംഭിച്ച ബസ് സർവീസ് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി ഫ്ലാഗ് ഓഫ് ചെയ്തു. ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ഒരുക്കുന്നതിലൂടെ വിദ്യാർത്ഥികളുടെ അറിവ് വർധിപ്പിക്കാനാകുമെന്ന് കലക്ടർ അഭിപ്രായപ്പെട്ടു .

മലബാറിനെ സംബന്ധിച്ചിടത്തോളം വളരെയധികം ചരിത്ര പ്രാധാന്യമുള്ള നഗരമാണ് കോഴിക്കോട്. കാപ്പാട് പോലെയുള്ള ടൂറിസം കേന്ദ്രങ്ങളിലും ഇത്തരം ബസ് സർവീസുകൾ നടത്തിയാൽ കൂടുതൽ ഉചിതമായിരിക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ സാധിക്കുമെന്നും കലക്ടർ പറഞ്ഞു. വിദ്യാർത്ഥികൾക്കൊപ്പം ജില്ലാ കലക്ടറും ആനവണ്ടിയിൽ നഗരം ചുറ്റി.

കെഎസ്ആർടിസി ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ടൂർ പാക്കേജിന്റെ ഭാഗമാണ് നഗരം ചുറ്റാം ആനവണ്ടിയിൽ എന്ന യാത്ര. ബഡ്ജറ്റ് ടൂറിസം സെല്ലുമായി കൈകോർത്ത് 200 ഓളം ട്രിപ്പുകൾ ആണ് കോഴിക്കോട് ജില്ലയിൽ നടത്തുന്നത്. ചരിത്രപരമായ പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കോഴിക്കോടിനെ പരിചയപ്പെടുക എന്നതാണ് യാത്രയുടെ ഉദ്ദേശം. ദിവസവും ഒരു ബസ് സർവീസാണുണ്ടാവുക. 200 രൂപയായിരിക്കും ചാർജ്. ഉച്ചയ്ക്ക് 1 മുതൽ രാത്രി 8 വരെ നഗരം ചുറ്റി കാണാം. 30 വയസ്സുമുതൽ 80 വയസ്സുവരെയുള്ളവർ പങ്കെടുത്തുകൊണ്ടാണ് വ്യാഴാഴ്ചത്തെ യാത്ര. ‘കോഴിക്കോടിനെ അറിയാൻ സാമൂതിരിയുടെ നാട്ടിലൂടെ ഒരു യാത്ര’യിൽ പോകാൻ ആഗ്രഹിക്കുന്നവർ 9846100728, 9544477954 എന്നെ നമ്പറുകളിൽ വിളിച്ച് ബുക്ക് ചെയ്യാം.

കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിൽ നിന്ന് യാത്ര ആരംഭിക്കുന്ന ബസ് പ്ലാനെറ്റോറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ മിശ്‌കാൽ പള്ളി, കുറ്റിച്ചിറ കുളം, കോതി ബീച്ച്, നൈനാം വളപ്പ്, സൗത്ത് ബീച്ച്, ഗാന്ധി പാർക്ക്, ഭട്ട്റോഡ് ബീച്ച്, ഇംഗ്ലീഷ് പള്ളി, മാനാഞ്ചിറ സ്ക്വയർ എന്നിവ വഴിയാണ് കടന്നുപോകുന്നത്. കോഴിക്കോട് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കെ.യൂസഫ് , കെഎസ്ആർടിസി ജില്ലാ ഓഫീസർ പി.കെ പ്രശോഭ്, നൊച്ചാട് ഹയർ സെക്കന്ററി സ്കൂൾ പ്രധാനധ്യാപകൻ അബ്ദുറഹിമാൻ, ഉദ്യോഗസ്ഥർ, കെഎസ്ആർടിസി അംഗീകൃത ട്രെഡ് യൂണിയൻ പ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ബി ടി സി ജില്ലാ കോർഡിനേറ്റർ പി.കെ ബിന്ദു സ്വാഗതവും ബി എം എസ് നോർത്ത് സോൺ കോർഡിനേറ്റർ ബിനു. ഇ എസ് നന്ദിയും പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...