കൊറിയർ, കുടിവെള്ള വില്‍പ്പന തുടങ്ങിയവ വിപുലമാക്കാന്‍ കെ.എസ്.ആര്‍.ടി.സി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊറിയർ , കുടിവെള്ള വില്‍പ്പന തുടങ്ങിയവ വിപുലമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ടിക്കറ്റിതര വരുമാനം കൂടിയതോടെയാണ് ഈ പദ്ധതികൾ വിപുലമാക്കാൻ കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്. നിലവില്‍ 47 ഡിപ്പോകളിലാണ് കൊറിയർ സംവിധാനമുള്ളത്.മറ്റ് ഡിപ്പോകളിലും വൈകാതെ കാെറിയര്‍ സര്‍വീസ് തുടങ്ങും. ജീവനക്കാരുടെ കുറവുമൂലമാണ് മറ്റ് ഡിപ്പോകളിൽ തുടങ്ങാതിരുന്നത്. ബദലി ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തി മറ്റ് ഡിപ്പോകളിലും വൈകാതെ തുടങ്ങും. ഡോര്‍ സംവിധാനം ഒരുക്കുന്നതു സംബന്ധിച്ചുള്ള പ്രാരംഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. ബിസിനസ് എക്‌സിക്യുട്ടീവുകളെ നിയോഗിച്ച് പരസ്യവരുമാനം കൂട്ടാനും നടപടി ആരംഭിച്ചു. മകച്ച പ്രതികരണമാണ് പരസ്യം നല്‍കലിന് ലഭിക്കുന്നത്. ജില്ലാ ആസ്ഥാനങ്ങളിലെ ഡിപ്പോ പരിസരങ്ങളില്‍ വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും ടെന്‍ഡര്‍ സ്വീകരിച്ചിട്ടുണ്ട്. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡിവലപ്മെന്റ് കോര്‍പ്പറേഷന്‍ ഉത്പാദിപ്പിക്കുന്ന ഹില്ലി അക്വാ കുടിവെള്ളം ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി.ഡിപ്പോകളിലും പമ്പുകളിലും വില്‍ക്കുന്നുണ്ട്. ഇതിനും ആവശ്യക്കാര്‍ ഏറെയാണ്. സ്ത്രീകള്‍ക്കും കുടുംബസമേതമെത്തുന്നവര്‍ക്കും പ്രത്യേകം മുറികളുള്ള എയര്‍ കണ്ടിഷന്‍ ചെയ്ത കാത്തിരിപ്പുകേന്ദ്രങ്ങള്‍ തിരുവനന്തപുരം, കോഴിക്കോട് ബസ് സ്റ്റാന്‍ഡുകളില്‍ സജ്ജമാക്കിയിരുന്നു. കോര്‍പ്പറേഷനും ഒരു സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് ഇതിന് തുടക്കം കുറിച്ചത്. ഒരുമണിക്കൂര്‍ കാത്തിരിപ്പുകേന്ദ്രത്തില്‍ ചെലവഴിക്കുന്നതിന് 20 രൂപയാണ് നല്‍കേണ്ടത്. പിന്നീടുള്ള ഓരോ മണിക്കൂറിനും പത്തുരൂപയാണ് ഈടാക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....