മരിച്ച വ്യക്തിക്ക് സ്ഥലംമാറ്റം നൽകി കെ.എസ്.ആർ.ടി.സി ; ഒടുവിൽ വിവാദമായപ്പോൾ സംഭവിച്ചത്, ചിരിയടക്കാൻ പറ്റാതെ ജനങ്ങൾ…!

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കഴിഞ്ഞ ഡിസംബർ 31-ന് അന്തരിച്ച ജീവനക്കാരന് മാർച്ച് ഏഴിന് സ്ഥലംമാറ്റ ഉത്തരവിലൂടെ കട്ടപ്പന ഡിപ്പോയിലേക്ക് ‘സ്ഥലംമാറ്റം’ അനുവദിച്ച് കെ.എസ്.ആർ.ടി.സി. സ്വന്തം ജീവനക്കാർ ജീവിച്ചിരിക്കുന്നുണ്ടോയെന്നുപോലും അറിയാത്ത കോർപ്പറേഷനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നപ്പോൾ പരേതനെ ഒഴിവാക്കി പുതിയ ഉത്തരവിറക്കി. കെ.എസ്.ആർ.ടി.സി.യിൽ ഇൻസ്‌പെക്ടറായിരുന്ന മുട്ടപ്പള്ളി എഴിക്കാട്ടുവീട്ടിൽ ഇ.ജി. മധു(54)നെയാണ് കട്ടപ്പനയിലേക്ക് സ്ഥലംമാറ്റിയത്. ആദ്യ ഉത്തരവിൽ 13-ാമത്തെ പേരുകാരനായിരുന്നു മധു.

ദീർഘകാലം എരുമേലി സബ്‌സെന്ററിൽ സേവനംചെയ്ത ഇദ്ദേഹത്തിനെ സ്റ്റേഷൻ മാസ്റ്ററായിരിക്കെ മുൻപ് പാലക്കാട് വിജിലൻസ് സ്‌ക്വാഡിലേക്ക് മാറ്റിയിരുന്നു. ശബരിമല തീർഥാടനവേളയിൽ പമ്പയിൽ പ്രവർത്തിക്കുകയായിരുന്നു ഡിസംബറിൽ. ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം എരുമേലി ഓപ്പറേറ്റിങ് സെന്ററിൽ ജനുവരി ഒന്നിന് പൊതുദർശനത്തിന് വെച്ചിരുന്നു. കോർപ്പറേഷൻ സി.എം.ഡി. ഉൾപ്പെടെ ഉന്നതാധികാരികൾക്കുവേണ്ടി റീത്ത് സമർപ്പിക്കുകയും ചെയ്തു. മരണസർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ളവ ഹാജരാക്കി സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ സർവീസ് കാര്യങ്ങൾക്കെല്ലാം അപേക്ഷകൾ ഉന്നതാധികൃതർക്കെല്ലാം പോയതാണ്. സർവീസ് റോളിൽനിന്ന് പരേതനെ നീക്കംചെയ്യാഞ്ഞതാണ് പ്രശ്നമായതെന്നാണ് സൂചനകൾ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താൽക്കാലിക വെടിനിർത്തലിന് തയ്യാർ ; ട്രംപിൻ്റെ ദൂതന്മാർ എത്തും മുമ്പേ സെലൻസ്കിയുടെ നിർദേശം

0
കീവ്: യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ ദൂതന്മാരുടെ സന്ദർശനത്തിന് മുന്നോടിയായി റഷ്യയുമായി...

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...