സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ഡ്രെെവിംഗ് സ്‌കൂൾ ഒരുങ്ങുന്നു ; റിപ്പോർട്ട് കൈമാറി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ഡ്രെെവിംഗ് സ്‌കൂൾ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഡ്രെെവിംഗ് പരിശീലനവും ലെെസൻസിനുള്ള ടെസ്റ്റും നടത്തുന്ന തരത്തിലായിരിക്കും സ്കൂൾ നടത്തുക. മന്ത്രി കെ ബി ഗണേശ് കുമാറിന്റെ പുതിയ ആശയം മറ്റ് സ്വകാര്യ ഡ്രെെവിംഗ് സ്കൂളുകൾക്ക് ഇത് ഒരു വെല്ലുവിളിയാകുമെന്നും സൂചനകൾ ഉണ്ട്. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലായിരിക്കും ഡ്രെെവിംഗ് സ്കൂൾ തുടങ്ങുക.23 സ്ഥലങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ആദ്യം ഡ്രെെവിംഗ് സ്കൂൾ മലപ്പുറത്ത് തുടങ്ങനാണ് ആലോചന.

രണ്ട് മാസത്തിനുള്ളിൽ 10 സ്കൂൾ തുടങ്ങാനാണ് മന്ത്രിയുടെ തീരുമാനം. ആധുനിക സൗകര്യങ്ങളുള്ള സ്കൂളായിരിക്കും. കാറും ജീപ്പും തുടങ്ങി ലെെറ്റ് മോട്ടോർ വാഹനങ്ങളായിരിക്കും പഠിപ്പിക്കുക. കെഎസ്ആർടിസിയിലെ ഡ്രെെവർമാർക്ക് ഇതിനായി പരിശീലനം നൽകും.ആ കേന്ദ്രത്തിൽ വച്ച് തന്നെ ലെെസൻസിനുള്ള ടെസ്റ്റും നടത്തും. അങ്ങനെ പരിശീലനം മുതൽ ലെെസൻസ് വരെയുള്ള സേവനമാണ് കെഎസ്ആർടിസി ഡ്രെെവിംഗ് സ്കൂളിന്റെ വാഗ്ദാനം. പുതുക്കിയ ഡ്രെെവിംഗ് ടെസ്റ്റ് തുടങ്ങുന്ന ഏപ്രിൽ ഒന്നിന് മുൻപ് ഇത് നടപ്പാക്കും. അതിനായി വിശദ റിപ്പോർട്ട് തരാൻ കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കറിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...