പന്തളം വലിയപാലത്തിൽ അപകടമില്ലാതെ പോകാനുള്ള നടപ്പാതയ്ക്ക് കെ.എസ്.ടി.പി. ചീഫ് എൻജിനീയർക്ക് നിർദേശം നൽകും

For full experience, Download our mobile application:
Get it on Google Play

പന്തളം :  പന്തളം വലിയപാലത്തിൽ അപകടമില്ലാതെ പോകാനുള്ള നടപ്പാതയ്ക്ക് കെ.എസ്.ടി.പി. ചീഫ് എൻജിനീയർക്ക് നിർദേശം നൽകും. സ്ഥലവാസിയായ കൈപ്പുഴ സ്വദേശി രാജേഷ് നൽകിയ പരാതിപ്രകാരം പാലം സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെട്ടശേഷമാണ് കെ.എസ്.ടി.പി. എക്‌സിക്യുട്ടീവ് എൻജിനീയർ ചീഫ് എൻജിനീയർക്ക് നടപ്പാലത്തിന്റെ ആവശ്യകത സൂചിപ്പിച്ച് നിർദേശം നൽകുന്നത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി ഫണ്ടിനായി സമർപ്പിക്കുമെന്ന് പരാതിക്കാരന് നൽകിയ മറുപടിയിൽ പറയുന്നു.  പിന്നിൽനിന്നോ മുന്നിൽനിന്നോ പാഞ്ഞു വരുന്ന വാഹനം ഇടിച്ചുതെറിപ്പിക്കാതെ നീങ്ങിനിൽക്കാൻപോലും പാലത്തിൽ ഇടമില്ല.

സുരക്ഷാ ഇടനാഴിയുടെ ഭാഗമായി പാലം മിനുക്കിയപ്പോൾ കൈവരിമാറ്റുകയും തൂണുകൾ ബലപ്പെടുത്തുകയും പെയിന്റടിച്ച് മോടികൂട്ടുകയും മാത്രമാണു ചെയ്തത്. യാത്രക്കാർക്ക് സുരക്ഷയുണ്ടോയെന്നുമാത്രം പരിശോധിച്ചിരുന്നില്ല. എം.സി.റോഡിനെ അപേക്ഷിച്ച് വീതികുറവുള്ള പാലത്തിലൂടെയുള്ള കാൽനട യാത്ര അപകടം നിറഞ്ഞതാണ്. വാഹനങ്ങൾ ഇരുവശത്തുനിന്നും പാലത്തിൽ കയറിയാൽ ഒരാൾക്ക് പാലത്തിലൂടെ നടന്നുപോകാൻ കഴിയാത്തത്ര വീതിമാത്രമേ പാലത്തിലുള്ളൂ. ശബരിമല സീസൺ കാലത്ത് കൈപ്പുഴയിലുള്ള പാർക്കിംഗ് മൈതാനത്ത് വാഹനം നിർത്തിയിട്ടശേഷം ക്ഷേത്രത്തിലേക്കെത്തുകയും മടങ്ങുകയുംചെയ്യുന്ന തീർഥാടകർ നടപ്പാതയില്ലാത്തതിന്റെ ബുദ്ധിമുട്ട് കൂടുതൽ അനുഭവിക്കുന്നവരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...