അടൂർ: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കെ എസ് യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കെ എസ് യു പ്രവർത്തകർ അടൂർ ഡി വൈ എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ നടന്ന ഉന്തും തള്ളും ലാത്തിച്ചാർജിൽ കലാശിച്ചു. കെഎസ് യു സംസ്ഥാന നേതാവ് ഫെന്നി നൈനാൻ, ബിനിൽ ബിനു ദാനിയേൽ, വൈഷ്ണവ് രാജീവ്, ലിനറ്റ് മെറിൻ എബ്രഹാം എന്നിവർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. ലാത്തിച്ചാർജ് രാഷ്ട്രീയ പ്രേരിതമാണെന്നാരോപിച്ച് കെ എസ് യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്റ്റേഷന് മുന്നിൽ കെ എസ് യു പ്രവർത്തകർ സി പി എം പോലീസ് സ്റ്റേഷൻ എന്ന പോസ്റ്ററും പതിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























