തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കെഎസ്‍യു സ്ഥാനാര്‍ത്ഥിയുടെ മുഖത്തടിച്ചു, യൂണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘര്‍ഷം. തെരഞ്ഞടുപ്പിൽ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാന്‍ കാമ്പസിൽ എത്തിയ കെഎസ് യു വിദ്യാര്‍ഥിനികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. കെഎസ്‍യുവിന്‍റെ വിദ്യാര്‍ത്ഥിനി പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിന്‍റെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരണത്തടിച്ചതായും പരാതി. വിദ്യാര്‍ത്ഥിനികളെ കാമ്പസിൽ നിന്ന് പുറത്താക്കി ഗേറ്റ് അടച്ചു. ഏകപക്ഷീയമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രശ്നമുണ്ടാക്കുകയായിരുന്നുവെന്നും അവര്‍ക്ക് കാമ്പസിൽ എന്തും ചെയ്യാമെന്നതാണ് അവസ്ഥയെന്നും തങ്ങളെ പുറത്താക്കിയെന്നും കെഎസ്‍യു പ്രവര്‍ത്തക നയന ബിജു പറഞ്ഞു.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. ഈ മാസം 18നാണ് യൂണിയൻ തെരഞ്ഞെടുപ്പ്. ഫ്ലക്സും നോട്ടീസും തയ്യാറാക്കുന്നതിന്‍റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാൻ കെഎസ് യുവിന്‍റെ വിദ്യാര്‍ത്ഥിനികള്‍ എത്തി. അവധി ദിവസമായതിനാൽ പ്രിന്‍സിപ്പലിന്‍റെ അനുമതിയോടയൊണ് വന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഒപ്പം ഫോട്ടോഗ്രാഫറും ഉണ്ടായിരുന്നു. എന്നാൽ പുറത്ത് നിന്നുള്ള ആരേയും കയറ്റാന് പറ്റില്ലെന്ന് കാമ്പസിലുണ്ടായിരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേ ചൊല്ലിയുള്ള സംഘര്‍ത്തിനിടെ വിദ്യാര്‍ത്ഥിന പ്രതിനിധിയായി മത്സരിക്കുന്ന നയന ബിജുവിന്‍റെ കരണത്തടിച്ചെന്നും പരാതിയിൽ പറയുന്നു. വിദ്യാര്‍ത്ഥിനികളെ പുറത്താകി എസ് എഫ് ഐ പ്രവര്‍ത്തകര്‍ കാമ്പസിന്‍റ ഗേറ്റ് അടച്ചു. ഇതോടെ പോലീസും സ്ഥലത്തെത്തി. കെഎസ് യു വിദ്യാര്‍ത്ഥിനികള്‍ പിന്നീട് ജനറൽ ആശുപത്രിയിൽ ചികില്‍സ തേടി. എന്നാൽ ആരോപണങ്ങള് എസ് എഫ് ഐ നിഷേധിച്ചു. ആരേയും മര്‍ദ്ദിച്ചിട്ടില്ലെന്നും പുറത്ത് നിന്നുള്ള ആരേയും കയറ്റാൻ പാടില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും എസ് എഫ് ഐ വിശദീകരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...