കെ.എസ്.യു. പ്രവര്‍ത്തകയെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്തുവെന്ന പരാതി ; തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറോട് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി ഡി.സി.പി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ കെ.എസ്.യു. പ്രവര്‍ത്തകയെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ അന്വേഷണം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി ഡി.സി.പി. നിര്‍ദ്ദേശിച്ചു. എറണാകുളം ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്‍റെ പരാതിയിലാണ് നടപടി. പുരുഷ പോലീസ് ദേഹത്ത് പിടിച്ച് വലിച്ചുവെന്നും തല്ലിയും തലക്കടിച്ചുമാണ് പോലീസ് വാഹനത്തില്‍ കയറ്റിയതെന്നും പോടീ എന്ന് വിളിച്ച് ആക്രോശിക്കുകയും ചെയ്തതായി കെ.എസ്.യു. പ്രവര്‍ത്തക മിവ ജോളി ആരോപിക്കുന്നു. സ്ത്രീത്വത്തെ അപമാനിച്ച പോലീസിനെതിരേ നപടി വേണമെന്നാവശ്യപ്പെട്ടായിരുന്നു എറണാകുളം ഡി.സി.സി. പ്രസിഡന്റിന്റ് ഡി.ജി.പി. പരാതി നല്‍കി.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധം തടയുന്നതിന് പോലീസിനൊപ്പം വനിതാ പോലീസ് പ്രവര്‍ത്തകര്‍ ഇല്ലായിരുന്നുവെന്നും പുരുഷ പോലീസ് ദേഹത്ത് പിടിച്ച് വലിക്കുകയും തല്ലുകയും ചെയ്യുകയായിരുന്നുവെന്നുമാണ് കെ.എസ്.യു. പ്രവര്‍ത്തക മിവയുടെ ആരോപണം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി അമേരിക്ക ; ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റിന്...

0
വാഷിംഗ്‌ടൺ : ഹോർമുസിൽ കപ്പലുകൾക്ക് ഇറാൻ ടോൾ ഏർപ്പെടുത്തിയതിന് പിന്നാലെ കനത്ത...

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...