സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെയുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ പരാതി നൽകി കെഎസ്‌യു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്കൂൾ കായികമേളയുടെ സമാപന ചടങ്ങിനിടെയുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തിലെ പോലീസ് നടപടിയിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി കെഎസ്‍യു. സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിക്കാൻ പോലീസിന് ആരാണ് ലൈസൻസ് നൽകിയതെന്ന് കെഎസ് യു വാർത്താക്കുറിപ്പിൽ വിമർശിച്ചു. വിദ്യാര്‍ത്ഥികളെ മർദ്ദിച്ച പോലീസ് നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികളെ കായികമായി നേരിടാൻ കേരളാ പോലീസിന് ആരും ലൈസൻസ് നൽകിയിട്ടില്ല എന്ന് ഓർമ്മ വേണം. പോയിന്റ് പട്ടികയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ഉണ്ടായെങ്കിൽ പക്വതയോടെ വിഷയത്തെ കൈകാര്യം ചെയ്യേണ്ട പോലീസ് അസത്യം പറയുകയും മർദ്ദിക്കുകയും ചെയ്ത നടപടി എങ്ങനെ അംഗീകരിക്കാനാകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് ചോദിച്ചു.

വിദ്യാർത്ഥികളെ വലിച്ചിഴച്ച് പുറത്തു കൊണ്ടുപോകാൻ ശ്രമിച്ചതിന് സ്ഥലത്തുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും രക്ഷകർത്താക്കളും സാക്ഷികളാണ്. പോലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി. വിദ്യാർത്ഥികൾക്കു നേരെയുണ്ടായ പോലീസ് മർദ്ദനത്തെ തുടർന്ന് സ്കൂൾ അധികൃതർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും കെ.എസ്.യു സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷനെ സമീപിക്കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...