‘തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്’

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞ ഇപി ജയരാജനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവിനെ പരോക്ഷമായി വിമര്‍ശിച്ച്‌ മുന്‍ മന്ത്രി കെ ടി ജലീല്‍. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ് എന്ന് ജലീല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. അടിക്കുമ്പോൾ തടുക്കുന്നത് മഹാപരാധം!, അടിക്കുന്നത് ജനാധിപത്യാവകാശം കയ്യേറ്റം ചെയ്യാന്‍ വരുമ്പോൾ പ്രതിരോധിക്കുന്നത് വലിയ കുറ്റം. കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ എന്നും ജലീല്‍ പരിഹസിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേരളത്തില്‍ ‘ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം’ വിപുലീകരിക്കപ്പെട്ടു
ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാന്‍ കടയില്‍ കൊടുത്താലും നടപടി ഉറപ്പ്.
അടിക്കുമ്പോൾ തടുക്കുന്നത് മഹാപരാധം!
അടിക്കുന്നത് ജനാധിപത്യാവകാശം
കയ്യേറ്റം ചെയ്യാന്‍ വരുമ്പോൾ പ്രതിരോധിക്കുന്നത് വലിയ കുറ്റം.
കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ
കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കില്‍ വലിച്ച്‌ കളയാമെന്ന് വിചാരിക്കുന്നുവെങ്കില്‍ അവര്‍ ചെഗുവേരയെ വായിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...