‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ എംഎല്‍എക്ക് എതിരെ നടപടിയെടുക്കണം ; മാത്യു കുഴല്‍ നാടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ‘ആസാദ് കശ്മീര്‍’ പരാമര്‍ശത്തില്‍ കെ.ടി ജലീല്‍ എംഎല്‍എക്ക് എതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം.ഇതുസംബന്ധിച്ച്‌ മാത്യു കുഴല്‍നാടന്‍ എംഎല്‍എ സ്പീക്കര്‍ എം.ബി രാജേഷിന് കത്ത് നല്‍കി. നിയമസഭാ സമിതിയുടെ ജമ്മു കാശ്മീര്‍ പഠന പര്യടന വേളയില്‍ കെ.ടി ജലീല്‍ സമൂഹമാധ്യമത്തിലൂടെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമായ പരാമര്‍ശം നടത്തിയെന്ന് കത്തില്‍ പറയുന്നു.

അദ്ദേഹത്തിന്റെ പരാമര്‍ശം നിയമസഭാ സമിതിയ്ക്കും നിയമസഭയ്ക്കും അവമതിപ്പ് ഉണ്ടാക്കി. പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ ദുര്‍വ്യാഖ്യാനം ചെയ്ത ഭാഗങ്ങള്‍ കുറിപ്പില്‍ നിന്നും ഒഴിവാക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ട് അവ ഫെയ്‌സ്ബുക്കില്‍ നിന്നും പിന്‍വലിച്ചു. എന്നാല്‍ ജമ്മു കാശ്മീരിനെ കുറിച്ച്‌ ഭരണഘടനാ വിരുദ്ധമായ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നതിനോ തന്റെ നിലപാട് തിരുത്തുന്നതിനോ കെ.ടി ജലീല്‍ തയ്യാറായിട്ടില്ല. ഇത് വിഷയത്തിലുള്ള ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. നിയമസഭ അംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 27, 49 എന്നിവയ്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച എംഎല്‍എയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മാത്യു കുഴല്‍നാടന്‍ കത്തില്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...