സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ മാത്രം കിട്ടി ദളിത് വിഭാഗങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് കെ ടി ജലീല്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ മാത്രം കിട്ടി ദളിത് വിഭാഗങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന് കെ ടി ജലീല്‍ എംഎല്‍എ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന നാമമാത്ര ആനുകൂല്യങ്ങളിലൂടെ എസ്സിഎസ്ടി വിഭാഗങ്ങള്‍ക്ക് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും മുന്നോട്ട് പോകാനാവില്ലന്നും സാമ്പത്തിക ശേഷിയുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും പുരോഗതിയെന്നും മന്ത്രി പറഞ്ഞു. മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭ്യസ്ത വിദ്യരായിട്ടുള്ള എസ്സിഎസ്ടി വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് തൊഴില്‍തേടി പോകുന്നതിനുള്ള സാമ്പത്തിക സഹായം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ അവരുടെ പദ്ധതികളില്‍ വിഹിതങ്ങള്‍ നീക്കിവെക്കണം. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടി, തദ്ദേശ സ്ഥാപനങ്ങളുടെ നാമ മാത്രാനുകൂല്യങ്ങള്‍ കിട്ടി നമ്മള്‍ മുന്നോട്ട് പോകാന്‍ തുനിഞ്ഞാല്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും അധികമൊന്നും ദൂരത്തേക്ക് സഞ്ചരിക്കാനാവില്ല. എല്ലാ അഭിവൃദ്ധിയുടേയും പുരോഗതിയുടേയും അടിസ്ഥാനം സാമ്പത്തിക ശേഷിയാണ്.’ കെ ടി ജലീല്‍ പറഞ്ഞു.

സാമ്പത്തിക അടിത്തറ കൈവരിക്കാന്‍ വിദേശത്ത് പോയി സമ്പാദിക്കണമെന്നും കെ ടി ജലീല്‍ അഭിപ്രായപ്പെട്ടു. ഇവിടെയുള്ള വലിയ വീടുകളില്‍ ആരാണ് ജീവിക്കുന്നത് എന്ന് അന്വേഷിച്ചാല്‍ ഒരാളെങ്കിലും അവിടെ നിന്നും വിദേശ രാജ്യങ്ങളില്‍ ഉണ്ടാവാതിരിക്കില്ല. വിദേശ രാജ്യങ്ങളിലേക്ക് കുടിയേറി അവിടെ ജോലിയെടുത്ത് സമ്പാദിച്ച്‌ ഇവിടെ കൊണ്ടുവന്ന് ചെലവഴിക്കുകയും പ്രയോജനപ്പെടുത്തുകയും വേണം. സമാനമായ രൂപത്തില്‍ എസ് സി എസ്ടി ജന വിഭാഗങ്ങളില്‍ നിന്നും പുതിയ തലമുറ ഉയര്‍ന്നുവരണമെന്നും കെ ടി ജലീല്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വടകര എംഡിഎംഎ കേസ് : ഒരാൾ കൂടി പിടിയിൽ

0
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി പിടിയിൽ. ഇരിട്ടി സ്വദേശി...

പോലീസ് സംഘടനയിൽ പോര് രൂക്ഷം ; അഡ്ഹോക് കമ്മിറ്റി ചട്ടവിരുദ്ധം ; അംഗീകരിക്കില്ലെന്ന് നിലവിലെ...

0
തിരുവനന്തപുരം: പോലീസ് സംഘടനയിൽ പോര് രൂക്ഷമാകുന്നു. പുതിയ അഡ്ഹോക് കമ്മിറ്റിയെ അംഗീകരിക്കില്ലെന്ന്...

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...