ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ മന്ത്രി കെ.ടി. ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ടാണ് ലോകായുക്ത മന്ത്രിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

അവധിക്കാല ബെഞ്ചിന് മുന്നില്‍ ഹര്‍ജി എത്തിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. അടിയന്തിര പ്രധാന്യത്തോടെ ഹര്‍ജി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടേക്കും. ഇതിനായി നിയമ വിദഗ്ദ്ധരുമായി ജലീല്‍ കൂടിയാലോചന നടത്തി. സത്യപ്രതിജ്ഞാ ലംഘനം, അധികാര ദുര്‍വിനിയോഗം, സ്വജനപക്ഷപാതം എന്നിങ്ങനെ ഗുരുതരമായ കണ്ടെത്തലാണ് ലോകായുക്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. മന്ത്രിയെന്ന നിലയില്‍ സത്യസന്ധതയില്ലാത്ത നടപടിയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇന്ന് പ്രത്യേക ദൂതന്‍ വഴി ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിലെത്തിച്ചേക്കും. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായ ഉത്തരവാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിക്കുന്നത്. മൂന്നു മാസത്തിനുള്ളിലാണ് മുഖ്യമന്ത്രി ലോകായുക്തയുടെ റിപ്പോര്‍ട്ടില്‍ തീരുമാനം എടുക്കേണ്ടത്. ജലീല്‍ രാജിവെയ്ക്കേണ്ടതില്ലെന്ന നിലപാടിലാണു സിപിഎം നേതൃത്വം. സ്വജനപക്ഷപാതിത്വവും സത്യപ്രതിജ്ഞാ ലംഘനവും മന്ത്രി കാണിച്ചെന്നും അതിനാല്‍ മന്ത്രി സ്ഥാനത്ത് നിന്ന് ജലീലിനെ നീക്കണമെന്നും ലോകായുക്ത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിവാദത്തിനിടയാക്കിയത് ബന്ധുവായ കെ.ടി. അദീപിനെ നിയമിച്ചതാണ് . ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായിട്ടാണ് മന്ത്രി ബന്ധുവിനെ നിയമിച്ചത്. യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കിയാണ് മന്ത്രി ബന്ധുവിന് ജോലി നേടിക്കൊടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...