പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ ബന്ധുക്കള്‍ പലതും ഒളിച്ചുവെയ്ക്കുന്നതായി പിതാവ് സനു മോഹന്റെ അമ്മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ ബന്ധുക്കള്‍ പലതും ഒളിച്ചുവെയ്ക്കുന്നതായി പിതാവ് സനു മോഹന്റെ അമ്മ സരള. മരുമകളുടെ ബന്ധുക്കള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം മകനെ തന്നില്‍ നിന്ന് അകറ്റിയെന്നും അവര്‍ കുറ്റപ്പെടുത്തി.

മകനും കുടുംബവും കൊച്ചിയില്‍ ഒളിവില്‍ കഴിയുന്ന കാര്യം മരുമകളുടെ ബന്ധുക്കള്‍ക്ക് അറിയാമായിരുന്നു. അവര്‍ എല്ലാം ഒളിച്ചുവെയ്ക്കുകയായിരുന്നു. വൈഗയുടെ മരണത്തില്‍ ബന്ധുക്കള്‍ പറയുന്ന കാര്യങ്ങളില്‍ അസ്വഭാവികതയുണ്ട്. സനുവിനെ ആരെങ്കിലും തട്ടികൊണ്ടു പോയെന്നാണ് കരുതുന്നതെന്നും സരള പറഞ്ഞു.

കാക്കനാട് മുട്ടാര്‍ പുഴയിലാണ് വൈഗയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഒളിവില്‍ പോയ സനു മോഹനായുള്ള തിരച്ചില്‍ തുടരുകയാണ്. മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സനുവിന്റെ  പേരില്‍ കേരളത്തില്‍ എവിടെയെങ്കിലും സ്വത്തുക്കളുണ്ടോയെന്നറിയാന്‍ പോലീസ് രജിസ്ട്രേഷന്‍ വകുപ്പിന്റെ  സഹായം തേടിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...