മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മുസ്ലീം ലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെ എം ഷാജിയുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നു. കോഴിക്കോട്ടെയും കണ്ണൂരിലെയും വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. ഇന്നു രാവിലെ മുതലാണ് റെയ്ഡ് ആരംഭിച്ചത്. ഒരേസമയം കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍ റെയ്ഡ് നടക്കുകയാണ്.

അഴിക്കോട്ടെയും കോഴിക്കോട്ടെയും വീടുകള്‍ ഭാര്യ ആശയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വീട് നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക സ്രോതസുകളെക്കുറിച്ചും വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. നേരത്തെ ഇ ഡിയും ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിരുന്നു. അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെ.എം. ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിജിലന്‍സ് കെ എം ഷാജിക്കെതിരെ കേസെടുത്തത്. നേരത്തെ കെ എം ഷാജിയുടെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തിയിരുന്നു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്സ്മെന്റ് സംഘം കെ.എം. ഷാജി എം.എല്‍.എയുടെ ഭാര്യയുടെ മൊഴി ഇക്കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയിരുന്നു. ഭാര്യ ആശയെ കോഴിക്കോട്ടെ ഇഡി ഓഫീസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. അതിനു പിന്നാലെ കെ എം ഷാജിയുടെ മൊഴിയും ഇ ഡി രേഖപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...

ഇഡി റെയ്ഡ് ; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ...

0
ഡെറാഡൂൺ : ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺഗ്രസിന്‍റെ എല്ലാ...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...