Saturday, April 20, 2024 6:53 pm

‘ജെന്‍റില്‍മാന്‍ 2’ന്‍റെ സംഗീത സംവിധായകനെ പ്രഖ്യാപിച്ച് കെ ടി കുഞ്ഞുമോന്‍

For full experience, Download our mobile application:
Get it on Google Play

പ്രമുഖ തമിഴ് സംവിധായകന്‍ ഷങ്കറിന്‍റെ ആദ്യ ചിത്രമായിരുന്നു 1993ല്‍ പുറത്തെത്തിയ ജെന്‍റില്‍മാന്‍. 27 വര്‍ഷങ്ങള്‍ക്കു ശേഷം ജെന്‍റില്‍മാന്‍റെ രണ്ടാംഭാഗം പ്രഖ്യാപിക്കപ്പെട്ടത് 2020ല്‍ ആണ്. നിര്‍മ്മാതാവ് കെ ടി കുഞ്ഞുമോന്‍ ആണ് സിനിമാപ്രേമികള്‍ക്ക് ആവേശം പകരുന്ന പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ ആരെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. എം എം കീരവാണിയാണ് ജെന്‍റില്‍മാന്‍ 2ന് സംഗീതം പകരുക.

Lok Sabha Elections 2024 - Kerala

ചിത്രത്തിന്‍റെ സംഗീത സംവിധായകനെ പ്രവചിക്കാനുള്ള ഒരു മത്സരം കുഞ്ഞുമോന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. നിരവധി സിനിമാപ്രേമികളാണ് ഈ മത്സരത്തില്‍ പങ്കെടുത്തത്. പിന്നാലെയാണ് കീരവാണിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടത്. നായകൻ, നായിക, സംവിധായകൻ, മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവര്‍ ആരൊക്കെയെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. കഴിഞ്ഞ വര്‍ഷം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് സാഹചര്യത്തില്‍ നീളുകയായിരുന്നു. വലിയ കാന്‍വാസില്‍ ചിത്രീകരണം നടത്തേണ്ട സിനിമയാണിത്.

അര്‍ജ്ജുന്‍ ആയിരുന്നു ജെന്‍റില്‍മാനിലെ നായകന്‍. ആദ്യഭാഗത്തേക്കാള്‍ പലമടങ്ങ് ബ്രഹ്മാണ്ഡമായിരിക്കും എന്ന് കെ ടി കുഞ്ഞുമോന്‍ പ്രഖ്യാപിച്ചിരിക്കുന്ന രണ്ടാംഭാഗം തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി ഭാഷകളിലുമാവും എത്തുക. “എന്‍റെ ജെന്‍റില്‍മാന്‍ തമിഴ് ,തെലുങ്കു ഭാഷകളിൽ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആ ചിത്രത്തെ മെഗാ ഹിറ്റാക്കി വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും പല ഭാഷകളിൽ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങൾ ആഘോഷമാക്കി മാറ്റി. ഈ സിനിമയുടെ രണ്ടാം ഭാഗം ജെന്‍റില്‍മാന്‍ 2 നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ.

ജെന്‍റില്‍മാനേക്കാള്‍ പല മടങ്ങു ബ്രഹ്മാണ്ഡം ജെന്‍റില്‍മാന്‍ 2ൽ കാണാം. ജെന്‍റില്‍മാന്‍ ഫിലിം ഇന്‍റര്‍നാഷണലിന്‍റെ ബാനറിൽ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തിൽ മെഗാ ബജറ്റില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായിട്ടാണ് നിർമ്മിക്കുന്നത്. നടീനടന്മാർ, മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരുമായി ചർച്ചകൾ നടന്നു വരുന്നു. ഔദ്യോഗികമായ അറിയിപ്പ് ഉടൻ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്‌ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളിൽ റിലീസ് ചെയ്യുകയുള്ളൂ”, കുഞ്ഞുമോന്‍ പറഞ്ഞിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷീനയ്ക്ക് വീണ്ടും ശസ്ത്രക്രിയ

0
കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി...

കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി

0
കോന്നി : വിനോദ സഞ്ചാരികളിൽ കൗതുകമുണർത്തി കല്ലാറ്റിൽ സഞ്ചാരികൊക്കുകൾ വിരുന്നെത്തി. ഏഷ്യൻ...

ബാങ്കിന്റെ ജപ്തി നടപടിക്കിടെ പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

0
ഇടുക്കി : നെടുങ്കണ്ടത്ത് സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടിക്കിടെ ദേഹത്ത്...

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു ; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. പത്തുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ്...