മുണ്ടക്കയത്തെ റബ്ബര്‍ തോട്ടത്തില്‍ പുലിയിറങ്ങി ; ഭയന്ന് വിറച്ച് തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : ടിആര്‍ആന്റ് ടി കമ്പനി റബ്ബര്‍ എസ്റ്റേറ്റില്‍ പുലിയിറങ്ങി. ചെന്നാപ്പാറ ടോപ്പ് റബ്ബര്‍ തോട്ടത്തില്‍ ടാപ്പിങ് തൊഴിലാളികളാണ് ശനിയാഴ്ച രാവിലെ 7.30ഓടെ പുലിയെ കണ്ടത്. തൊഴിലാളി മോഹനന്‍ ടാപ്പിങ് ജോലി ചെയ്തു വരുന്നതിനിടെയാണ് പുലിയെ കണ്ടത്. റബ്ബര്‍ തോട്ടത്തില്‍ ചേര്‍ന്നുള്ള പാറപ്പുറത്തു കിടന്ന പുലി എഴുന്നേറ്റതോടെ മോഹനന്‍ നിലവിളിച്ച്‌ ഓടുകയായിരുന്നു. സമീപത്ത് ടാപ്പിങ് ജോലി ചെയ്തിരുന്ന വിജയമ്മയോടും പുലിയെ കണ്ട വിവരം പറഞ്ഞു ഇരുവരും ഓടി രക്ഷപ്പെട്ടു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

പുലിയുടേതെന്നു കരുതുന്ന കാല്‍പ്പാടുകള്‍ പതിഞ്ഞതും കണ്ടെത്തിയിട്ടുണ്ട്. മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു പശു, നായ എന്നിവയെയും കടിച്ചു കീറി കൊന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് പുലി പിടിച്ചതാണന്നു കരുതുന്നു. തൊഴിലാളികള്‍ കണ്ടത് പുലി തന്നെയാണന്നു വനംവകുപ്പും സ്ഥിരികരിച്ചിട്ടുണ്ട്. തോട്ടത്തിന്റെ അതിര്‍ത്തി ശബരിമല വനമായതിനാല്‍ ഇവിടെ നിന്നെത്തിയതാവാം പുലിയെന്നാണ് കരുതുന്നത്. മേഖലയില്‍ പുലിയെ കണ്ടതായി വിവരം ലഭിച്ചതിനാല്‍ കാമറ സ്ഥാപിക്കാനും പുലിയുടെ സാന്നിധ്യം കണ്ടെത്തി പിടികൂടാനും അടിയന്തിര നടപടി സ്വീകരിക്കുമെന്നു ഫോറസ്റ്റ് റേഞ്ചര്‍ ഓഫീസര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉറങ്ങിക്കിടന്ന ധ്രുവക്കരടിയെ ടൂറിസ്റ്റുകൾക്കായി ഹോൺ മുഴക്കി ഉണർത്തി; ബോട്ട് ഓപ്പറേറ്റർക്ക് അഞ്ച് ലക്ഷം രൂപ...

0
ഓസ്‌ലോ: നോർവേയുടെ വടക്കൻ മേഖലയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിൽ സഞ്ചാരികൾക്ക് അപൂർവ കാഴ്ച...

ഇനി മയക്കുമരുന്ന് കേസുകളുടെ വിചാരണ വേഗത്തിലാകും; തിരുവനന്തപുരത്ത് കേന്ദ്ര ഫൊറൻസിക് ലാബ് വരുന്നു

0
കൊച്ചി: മയക്കുമരുന്ന് കേസുകളുടെ അന്വേഷണവും വിചാരണയും നീളുന്നതിൽ പ്രധാന കാരണങ്ങളിലൊന്നായ...

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...