കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷയില്‍ ഈ മാസം പന്ത്രണ്ടിന് കോടതി വിധി പറയും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. അതേസമയം കൊലപാതക പരമ്പരയില്‍ വിദഗ്ധ പരിശോധനക്കായി നാല് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കൂടി കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയിലേക്ക് അയക്കാന്‍ തീരുമാനമായി.
മാത്യു മഞ്ചാടിയില്‍, ടോം തോമസ്, അന്നമ്മ തോമസ്, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ അവിഷ്ടങ്ങളാണ് പരിശോധനക്കായി അയക്കുന്നത്. റോയ് തോമസ്, സിലി വധക്കേസുകളില്‍ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഇത് . സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷയില്‍ കോഴിക്കോട് ജില്ലാ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ഇന്ന് വാദം കേട്ടിരുന്നു . ജയിലില്‍ ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കൈ മരവിച്ചപ്പോള്‍ കടിച്ചതാണെന്നുമാണ് പ്രതിഭാഗം അഭിഭാഷകനായ ബി എ ആളൂരിന്റെ വാദം