മാര്‍ച്ച് 15ന് ജില്ലയിലെ എല്ലാ വീടുകളിലും കുടുംബശ്രീ ഉത്പന്നങ്ങളുമായി പ്രവര്‍ത്തകര്‍ എത്തും

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : വീട്ടിലൊരു കുടുംബശ്രീ ഉത്പന്നം എന്ന പദ്ധതിയുടെ ഭാഗമായി നടക്കുന്ന ഷീ ടോക്ക് പരിപാടിയുടെ ഉദ്ഘാടനം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കാമ്പയിന്റെ പോസ്റ്റര്‍ പ്രദര്‍ശന ഉദ്ഘാടനം പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ നിര്‍വഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ സംരംഭകര്‍ക്ക് വിപണ രംഗത്ത് ആവശ്യമായ ബ്രാന്‍ഡിംഗ്, ലേബലിംഗ്, പ്രൈസിംഗ് എന്നിവയെക്കുറിച്ച് ലീഗല്‍ മെട്രോളജി റാന്നി സര്‍ക്കിള്‍ ഇന്‍പെക്ടര്‍ സുജിത്ത്, എഫ്എസ്എഐ ഓഫീസര്‍ നീതു രവികുമാര്‍, ഉപജില്ലാ വ്യവസായ ഓഫീസര്‍ ജോയിക്കുട്ടി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ലാസ് എടുത്തു.

ജില്ലയില്‍ മികച്ച വിജയം കൈവരിച്ച സംരംഭകരായ കൊടുമണ്‍ ഭാരത് ഫ്ളോര്‍ മില്‍ ഉടമ വത്സല കുമാരി, ഏഴംകുളം പഞ്ചായത്തിലെ ധന്യാ കാറ്ററിംഗ് ഉടമ സരസമ്മ, പന്തളം നേച്ചര്‍ബാഗ് ആന്‍ഡ് ഫയല്‍സിന്റെ അഞ്ച് സ്ഥാപക ഉടമകളില്‍ ഒരാളായ ജയലക്ഷ്മി എന്നിവര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു.

ജില്ലയില്‍ മൂന്നു സ്ഥലങ്ങളിലാണ് ഷീ ടോക്ക് പരിപാടി നടത്തുന്നത്. കുടുംബശ്രീ സംരംഭങ്ങളുടെ വിപണനം കാര്യക്ഷമമാക്കുക, മാര്‍ച്ച് 15ന് ജില്ലയിലെ എല്ലാ വീടുകളിലും ഒരു കുടുംബശ്രീ ഉത്പന്നം എത്തിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങള്‍ സിഡിഎസ്, എഡിഎസ് തലത്തില്‍ ശേഖരിച്ച് ഓരോ വാര്‍ഡിലേയും അയല്‍ക്കൂട്ടങ്ങളില്‍ ഏല്‍പ്പിക്കുകയും ഇവര്‍ അതതു പ്രദേശത്തെ വീടുകളില്‍ എത്തിക്കുകയും ചെയ്യും.

ബ്ലോക്ക് അംഗം സോമരാജന്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, കുടുംബശ്രീ സംസ്ഥാന മിഷന്‍ പ്രതിനിധി മുഹമ്മദ് ഷോണ്‍, അസി.ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ എല്‍.ഷീല, മണികണ്ഠന്‍, പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി. കൊച്ചില്‍, അനു ഗോപി, ഉണ്ണികൃഷ്ണന്‍, ടി.കെ ഷാജഹാന്‍, സിഡിഎസ് മിനി സജി, ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...