റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വിജിലന്റ് ഗ്രൂപ്പിന്റെ ഭാഗമായി ലൈഫ് സേവിംങ് ടിപ്സ് റാന്നി – ഫയർഫോഴ്സ് & റസ്ക്യൂ ടീം, സിവിൽ ഡിഫൻസ് ടീം എന്നിവരുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ബോധവത്ക്കരണ ക്ലാസ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽ കുമാർ ഉത്ഘാടനം ചെയ്തു. സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ബിനു യോഹന്നാൻ അധ്യക്ഷത വഹിച്ചു. റാന്നി ഫയർ സ്റ്റേഷൻ ഓഫീസർമാരായ ചന്ദ്രമോഹൻ, അരുൺ രാജ്, ഷിജു എന്നിവർ ജീവൻ രക്ഷപ്രവർത്തനവും ദുരന്ത നിവാരണ ക്ലാസും എടുത്തു. കുടുംബശ്രീ ചാർജ് ഓഫിസർ കെ. പ്രദീപ്, നിഷാ രാജീവ് സിവിൽ ഡിഫൻസ് അംഗങ്ങളായ സദാനന്ദൻ, ഗോപിനാഥൻ, ഗീതാ രാജപ്പൻ, റെജി തോമസ്, സാറാമ്മ ജോൺ, ഓമന ഗോപാലൻ, അശ്വതി, രാജി രാമചന്ദ്രൻ, രാജി സുനിൽ, മിഷരാജ് എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























