കുടുംബശ്രീ ജെന്‍ഡര്‍ പോയിന്റ് പേഴ്‌സണ്‍ സംസ്ഥാനതല തിയേറ്റര്‍ പൈലറ്റ് പരിശീലനം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്‍ ജെന്‍ഡര്‍ വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ എ.ഡി.എസ് ജെന്‍ഡര്‍ പോയിന്റ് പേഴ്‌സന്‍മാര്‍ക്കുള്ള (ജി.പി.പി ) സംസ്ഥാനതല തിയേറ്റര്‍ പൈലറ്റ് പരിശീലനം ആരംഭിച്ചു. സംസ്ഥാനതലത്തില്‍ ആദ്യമായി പറക്കോട് ബ്ലോക്കിലാണ് പരിശീലനം ആരംഭിച്ചത്. അടൂര്‍ വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം അടൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ബാബു നിര്‍വഹിച്ചു. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില അധ്യക്ഷത വഹിച്ചു. കുടുംബശ്രീ അംഗങ്ങളെ ലിംഗപദവി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പിന്തുണയ്ക്കുകയും സേവനങ്ങളും അവകാശങ്ങളും നേടിയെടുക്കാന്‍ സഹായിക്കുകയുമാണ് ജീപിപിയുടെ പ്രധാന ചുമതല. ബോധവല്‍ക്കരണ ക്ലാസുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കുക, ലിംഗ വിവേചനങ്ങളോട് പ്രതികരിക്കാന്‍ സ്ത്രീകളെയും കുട്ടികളെ പ്രാപ്തരാക്കുക, സ്‌നേഹിത ജെന്‍ഡര്‍ ഡെസ്‌കിന്റെ സഹായത്തോടെ കൗണ്‍സലിങ് നല്‍കുക തുടങ്ങിയവയാണ് ചുമതല.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു ; രണ്ടുപേരെ കാണാനില്ല

0
കൊല്ലം : നീണ്ടകരയിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞു ഒരാൾ...

മദ്യലഹരിയിൽ സംഘർഷം ; കൊല്ലത്ത് 39കാരനെ കുത്തിക്കൊലപ്പെടുത്തി ; മുഖ്യപ്രതി ഒളിവിൽ

0
കൊല്ലം: കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ്...

‘ഗോമൂത്രവിദഗ്ധൻ’ പരാമർശം : പ്രിയങ്കഗാന്ധിയ്ക്ക് 200-ലേറെ വിദ്യാഭ്യാസവിദഗ്ധരുടെ തുറന്ന കത്തുകൾ

0
ന്യൂഡൽഹി : മദ്രാസ് ഐ.ഐ.ടി. ഡയറക്ടർ വി. കാമകോടിയെ ‘ഗോമൂത്ര വിദഗ്ധനെ’ന്ന്...