കുടുംബശ്രീ തിരഞ്ഞെടുപ്പ് ജനുവരി ഏഴിന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംവിധാനത്തിലേക്കുള്ള സംസ്ഥാനതല തിരഞ്ഞെടുപ്പ് ജനുവരി 7 മുതല്‍ 25 വരെ നടത്തും. 1065 കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (സിഡിഎസ്) 19,489 ഏരിയ ഡവലപ്‌മെന്റ് സൊസൈറ്റികള്‍ (എഡിഎസ്), 2,94,436 അയല്‍ക്കൂട്ടങ്ങള്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉത്തരവായി ഇറക്കി. നിലവിലെ ഭാരവാഹികളുടെ കാലാവധി ഈ വര്‍ഷം ജനുവരി 26ന് അവസാനിച്ചിരുന്നു.

അയല്‍ക്കൂട്ടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 7 മുതല്‍ 13 വരെയും എഡിഎസുകളിലേക്ക് 16 മുതല്‍ 21 വരെയും നടത്തും. സിഡിഎസ് തിരഞ്ഞെടുപ്പ് 25നാണ്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച ത്രിതല സംഘടനാ സംവിധാനത്തിലെ 729 അയല്‍ക്കൂട്ടങ്ങള്‍, 133 ഊരുസമിതികള്‍, 4 പഞ്ചായത്ത് സമിതികള്‍ എന്നിവയുടെ ഭാരവാഹികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പും ഇതേ ദിവസങ്ങളില്‍ നടക്കും.

ഓരോ അയല്‍ക്കൂട്ടത്തിനും 5 ഭാരവാഹികള്‍ വരും. മൊത്തം 14,72,180 പേര്‍. ഓരോ എഡിഎസിനും 11 ഭാരവാഹികള്‍. മൊത്തം 2,14,379 പേര്‍. ഓരോ സിഡിഎസിനും ചെയര്‍പേഴ്‌സനെയും തിരഞ്ഞെടുക്കും. ജനുവരി 26നു പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കും. കലക്ടര്‍മാര്‍ക്കാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതല. 14 ജില്ലകളിലും വരണാധികാരികളെ തിരഞ്ഞെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...