കുടുംബശ്രീ വിപണന കിയോസ്‌ക്ക് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : കുടുംബശ്രീ ജില്ലാ മിഷനും പറക്കോട് ബ്ലോക്ക് പഞ്ചായത്തും സംയോജിച്ച് ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ കുടുംബശ്രീ വിപണന കിയോസ്‌ക്ക് ആരംഭിച്ചു. എസ്.വി.ഇ.പി പദ്ധതി നടപ്പിലാക്കുന്ന പറക്കോട് ബ്ലോക്കിലെ സംരംഭകരുടെ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും ബ്ലോക്കിലെ സന്ദര്‍ശകര്‍ക്ക് ചായ, ശീതള പാനീയങ്ങള്‍, ലഘു ഭക്ഷണം, പൊതിച്ചോര്‍ എന്നിവ ലഭ്യമാക്കുന്നതിനുമായി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ചു നല്‍കിയ സ്ഥലത്ത് കുടുംബശ്രീ ജില്ലാ മിഷന്‍ കിയോസ്‌ക്ക് സ്ഥാപിച്ചത്.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീന പ്രഭ വിപണന കിയോസ്‌ക്ക് ഉദ്ഘാടനം ചെയ്തു. ഏഴംകുളം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലളിതമ്മാള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ബി.ലത ആദ്യ വില്പനയും നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍, ബ്ലോക്ക് മെമ്പര്‍മാരായ രാജഗോപാലന്‍ നായര്‍, അജോമോന്‍, ഏഴംകുളം അജു, സി.ഡി.എസ് അക്കൗണ്ടന്റ് ശ്രീജ, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ഏഴംകുളം കുടുംബശ്രീ സി.ഡി.എസിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കും കിയോസ്‌ക്ക് പ്രവര്‍ത്തിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും പലയിടങ്ങളിലും മണ്ണ് എടുക്കാൻ അനുമതി...

0
മലപ്പുറം: ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ നിന്ന് കെട്ടിട നിർമ്മാണത്തിന് മണ്ണെടുക്കാൻ പാടില്ലെന്ന...

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു തെളിവുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ കണക്ട് ചെയ്യാനുള്ള ഒരു...

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി ഡീന്‍ കുര്യാക്കോസ് എംപി

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി...

പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്

0
കൊല്ലം: പുനലൂരിൽ ട്രെയിൻ തട്ടി യുവാവിന് ഗുരുതര പരിക്ക്. പുനലൂർ...