കുളനട വില്ലേജ് ഓഫീസില്‍ അടച്ചപണം ആവിയായി ? ; പ്രളയ ഫണ്ട് തിരിച്ചടച്ചവര്‍ക്ക് വീണ്ടും നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കുളനട : അധികമായി ലഭിച്ച പ്രളയ ഫണ്ട് തിരിച്ചടച്ചിട്ടും വീണ്ടും നോട്ടീസ്. കുളനട വില്ലേജ് ഓഫീസിലാണ് സംഭവം. 2018 ലെ പ്രളയ ദുരിതാശ്വാസ ഫണ്ട് ചിലര്‍ക്ക് രണ്ടുപ്രാവശ്യം ലഭിച്ചിരുന്നു. തെറ്റ് കണ്ടുപിടിച്ചതോടെ അധികമായി ലഭിച്ച തുക തിരിച്ചടക്കണമെന്നു കാണിച്ച് എല്ലാവര്‍ക്കും നോട്ടീസും ലഭിച്ചിരുന്നു. ഇതനുസരിച്ച് നോട്ടീസ് ലഭിച്ചവര്‍ കുളനട വില്ലേജ്  ഓഫീസില്‍ നേരിട്ടെത്തി പണവും അടച്ചിരുന്നു. ഇതിന് അപ്പോള്‍ത്തന്നെ രസീതും നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പണം തിരിച്ചടക്കാന്‍  ഇവര്‍ക്ക് വീണ്ടും നോട്ടീസ് നല്‍കിയിരിക്കുകയാണ് റവന്യു വകുപ്പ്.

പണം അടച്ചതിന്റെ രേഖകള്‍ മിക്കവര്‍ക്കും നഷ്ടമായി. തുടരെയുണ്ടായ വെള്ളപ്പൊക്കവും രേഖകള്‍ നഷ്ടപ്പെടുവാന്‍ കാരണമായി. സര്‍ക്കാര്‍ വകുപ്പില്‍ പണം അടച്ചാല്‍ അത് കൃത്യമായി രേഖപ്പെടുത്തി ബന്ധപ്പെട്ട അക്കൌണ്ടിലേക്ക് മാറ്റപ്പെടും. എന്നാല്‍ കുളനട വില്ലേജ് ഓഫീസില്‍ അടച്ച പണത്തിന് എന്തുപറ്റിയെന്നാണ് ഇപ്പോള്‍ ജനങ്ങളുടെ സംശയം. അടച്ചപണം സര്‍ക്കാര്‍ കണക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ പിന്നെ വീണ്ടും എന്തിന് നോട്ടീസ് അയച്ചു വിളിപ്പിക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു. പണം അടച്ചതിന്റെ രസീത് കൈമോശം വന്നിട്ടുള്ളവര്‍ വീണ്ടും പണം അടക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കുളനട വില്ലേജ് പരിധിയിലെ  നിരവധിപ്പേര്‍ക്ക്‌ നോട്ടീസ് ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചയില്‍ ബുദ്ധിമുട്ടിലായത് ജനങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...