ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ

For full experience, Download our mobile application:
Get it on Google Play

ബേട്ടുൽ: സമയം വൈകിയതോടെ സ്കൂൾ ബസ് വിട്ടുപോയതിന്‍റെ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ. മധ്യപ്രദേശിലെ ബേട്ടുൽ ജില്ലയിലെ ഗോധാദോഗ്രി പോലീസ് സ്റ്റേഷൻ പരിധിയിലെ അംദോഹ് ഗ്രാമത്തിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് 14 കാരൻ. തിങ്കളാഴ്ച രാവിലെ സ്കൂൾ ബസ് കിട്ടിയില്ലെന്ന കാരണത്താൽ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും കുട്ടിക്ക് സ്കൂൾ ബസ് കിട്ടിയില്ല. സ്കൂളിൽ പോകുന്നതിൽ മകൻ കൃത്യനിഷ്ട പാലിച്ചിരുന്നു. അതിനാൽ ബസ് വിട്ടുപോയതിൽ അസ്വസ്ഥനായിരുന്നുവെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച ബസ് വിട്ടുപോയതോടെ കരഞ്ഞുകൊണ്ടാണ് കുട്ടി വീട്ടിലേക്ക് മടങ്ങിയത്. പിന്നീട് വീടിന്‍റെ പിറകിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ യൂണിഫോമിൽ തന്നെയാണ് കുട്ടി തൂങ്ങിമരിച്ചതും. പഠനത്തിൽ മിടുക്കനായിരുന്നുവെന്ന് കുട്ടിയുടെ അടുത്ത ബന്ധു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...