കുലശേഖരമംഗലത്ത് സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് അക്രമിച്ച്‌ തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

തലയോലപ്പറമ്പ് : കുലശേഖരമംഗലത്ത് സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫീസ് അക്രമിച്ച്‌ തകര്‍ത്തു. വ്യാഴാഴ്ച്ച വൈകിട്ട് എഴു മണിയോടെയാണ് സംഭവം. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി മീനാക്ഷി ഭവനത്തില്‍ സുരേഷ് രാജ് (30) ലോക്കല്‍ കമ്മിറ്റി യോഗം ചേരുന്ന സമയം ഓഫീസിനുള്ളില്‍ കയറി കമ്മിറ്റി തടസപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നു. ഇത് ചോദ്യം ചെയ്ത ലോക്കല്‍ കമ്മിറ്റി അംഗം കണ്ണന്‍ സോമനെയും കയ്യേറ്റം ചെയ്തു.

പുറത്തിറങ്ങി ഓഫീസിനു മുന്‍വശത്തിരുന്ന വാഹനങ്ങള്‍ ചവിട്ടി മറിക്കുകയും കമ്പി വടികൊണ്ട് ഓഫീസിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. തലയ്ക്ക് പരിക്കേറ്റ കണ്ണന്‍ സോമനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സുരേഷ് രാജിനെതിരെ വൈക്കം പോലീസ് കേസെടുത്തു. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി വേണമെന്ന് സിപിഐ എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ് ആവശ്യപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...