റിന്‍സിയുടെ കൊലപാതകം പ്രതി വെട്ടാന്‍ ഉപയോഗിച്ച വാള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : റിന്‍സിയുടെ കൊലപാതകം പ്രതി വെട്ടാന്‍ ഉപയോഗിച്ച വാള്‍ കണ്ടെത്തി​. സംഭവ സ്ഥലത്തുനിന്ന് പ്രതിയുടെ വീട്ടിലേക്ക് പോകുന്ന വഴിയില്‍നിന്നാണ്​ ആയുധം ലഭിച്ചത്​. നാട്ടുകാര്‍ കണ്ടെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവാവിന്റെ ആക്രമണത്തില്‍ മരിച്ച റിന്‍സിയുടെ ദേഹത്ത്​ മുപ്പതോളം വെട്ടുകളാണ്​ ഏറ്റത്​. വെട്ടേറ്റ്​ ഇവരുടെ കൈവിരലുകള്‍ അറ്റു. വിരലുകള്‍ കവറിലാക്കിയാണ് ആശുപത്രിയില്‍ എത്തിച്ചത്. വ്യാഴാഴ്ച രാത്രി മക്കളോടൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യവെയാണ്​ റിന്‍സിയെ പ്രതി റിയാസ്​ വെട്ടിപ്പരിക്കേല്‍പ്പിച്ചത്​. വെള്ളിയാഴ്ച രാവിലെ ഇവര്‍ മരണത്തിന്​ കീഴടങ്ങി. എറിയാട് ബ്ലോക്ക് ഓഫിസിന് തെക്ക് മാങ്ങാറ പറമ്പില്‍ നാസറിന്റെ ഭാര്യ റിന്‍സി (30) ആണ് ആക്രമണത്തിനിരയായത്.

കൈക്കും തലക്കും ഗുരുതര പരിക്കേറ്റ റിന്‍സിയെ ആദ്യം കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ തൃശൂര്‍ എലൈറ്റ്​ ആശുപത്രിയിലേക്ക്​ മാറ്റുകയായിരുന്നു. എറിയാട് കേരള വര്‍മ സ്കൂളിന് സമീപം ഭര്‍ത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിന്‍സി കടയില്‍നിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം കണ്ട്​ മക്കള്‍ ഭയന്നു കരഞ്ഞു. ഇതുകേട്ട്​ വന്ന ബൈക്ക് യാത്രികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമി സ്ഥലം വിടുകയായിരുന്നു.

പ്രദേശവാസിയായ പുതിയ വീട്ടില്‍ റിയാസ് (26) ആണ്​ ഇവരെ വെട്ടിയത്​. ഇയാള്‍ റിന്‍സിയുടെ കടയിലെ മുന്‍ ജീവനക്കാരനാണ്​. റിയാസിനെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. ഇയാള്‍ക്കായി രാത്രി തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ്​ ഇയാള്‍ രക്ഷപ്പെട്ടിട്ടുള്ളത്​. പ്രതിക്കായി പോലീസ്​ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്​.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...