മലയോര ഹൈവേയുടെ വശങ്ങള്‍ ഇടിഞ്ഞ് കുഴി രൂപപ്പെട്ടു ; അപകടാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ : ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് വ​ര്‍ഷമാ​കു​ന്ന​തി​നി​ടെ മ​ല​യോ​ര ഹൈ​വേ​യു​ടെ ഓ​ര​ങ്ങ​ളും വ​ശ​ങ്ങ​ളും ഇ​ടി​ഞ്ഞു താ​ഴു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ന്നു. ഏ​താ​നും ദി​വ​സം മു​മ്പാ​ണ് കു​ള​ത്തൂ​പ്പു​ഴ – അ​ഞ്ച​ല്‍ പാ​ത​യി​ല്‍ വ​ലി​യേ​ല​ക്കും പ​ച്ച​യി​ല്‍ക​ട​ക്കും ഇ​ട​യി​ലെ വ​ള​വി​ല്‍ പാ​ത​യോ​രം ഇ​ടി​ഞ്ഞു താണതാ​ണ്​​ കു​ഴി രൂ​പ​പ്പെ​ടാൻ കാരണം. ടാ​റി​ങ്ങി​നു​ള്ളി​ല്‍ രൂ​പ​പ്പെ​ട്ട ഗ​ര്‍ത്ത​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ വീ​ണ്​ അ​പ​ക​ട​ത്തി​ല്‍പെ​ടു​ന്ന​ത് പ​തി​വാ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ള്‍ മ​ണ്ണി​ട്ടു മൂ​ടി​യെ​ങ്കി​ലും ദി​വ​സ​ങ്ങ​ള്‍ ക​ഴി​യു​ന്തോ​റും വീ​ണ്ടും കു​ഴി​യു​ടെ ആ​ഴം കൂ​ടു​ക​യാ​ണ്.

പാ​ത​യോ​ര​ത്തെ കു​ഴി സം​ബ​ന്ധി​ച്ച്‌ നാ​ട്ടു​കാ​ര്‍ പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ക്ക് വി​വ​രം ന​ല്‍കി​യെ​ങ്കി​ലും മൂ​ടു​ന്ന​തി​നോ മു​ന്ന​റി​യി​പ്പ്​ സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നോ അ​ധി​കൃ​ത​ര്‍ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് സ​മീ​പ​വാ​സി​ക​ള്‍ പ​റ​യു​ന്നു. ആ​ഴ്ച​ക​ള്‍ക്കു മു​മ്പ് കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നു സ​മീ​പ​ത്ത് ഹൈ​വേ​യു​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യ​ട​ക്കം പാ​ത പ​ല ത​വ​ണ ഇ​ടി​ഞ്ഞു താ​ണ​ത് നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് പു​ന​ര്‍നി​ര്‍മി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ അ​ടു​ത്ത സ്ഥ​ല​ത്ത് പാ​ത ഇ​ടി​ഞ്ഞു താ​ണ​ത്.

നി​ര്‍മ്മാ​ണ സ​മ​യ​ത്ത് വീ​തി കൂ​ട്ടി​യ സ്ഥ​ല​ത്ത് ശ​രി​യാ​യ വി​ധ​ത്തി​ല്‍ മ​ണ്ണി​ട്ട് ഉ​റ​പ്പി​ക്കാ​തെ ടാ​റി​ങ്​ പൂ​ര്‍ത്തി​യാ​ക്കി​യ​താ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഇ​ടി​ഞ്ഞു താ​ഴു​ന്ന​തി​നി​ട​യാ​ക്കു​ന്ന​തെ​ന്നും നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. നി​ര്‍മ്മാ​ണ​ത്തി​ലെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ​യാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ അ​പ​ക​ട സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഷ്യൻ സമുദ്ര മേഖലയിൽ എംവി ഒമോർഫി കപ്പലിന് നേരെ ആക്രമണം ; ഇന്ത്യൻ പൗരൻ...

0
മോസ്കോ: റഷ്യൻ സമുദ്ര മേഖലയിൽ കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം. ഒരു...

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...