റോഡിലെ വര മാഞ്ഞു …..അപകടവര തെളിഞ്ഞു ; കുമ്പഴ – വെട്ടൂര്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ – വെട്ടൂര്‍ റോഡ്‌ അപകടക്കെണിയാകുന്നു. കുമ്പഴ മാര്‍ പീലക്സിനോസ് വൊക്കെഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുമ്പില്‍ സ്ഥാപിച്ചിട്ടുള്ള ഹമ്പിലാണ് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്.  സ്ഥിര യാത്രക്കാര്‍ക്ക് ഇവിടെ ഹമ്പുകള്‍ ഉണ്ടെന്ന് അറിയാമെങ്കിലും വഴി പരിചയം ഇല്ലാത്തവര്‍ക്ക് തൊട്ടടുത്ത്‌ വരുമ്പോള്‍ മാത്രമേ ഇവിടെ ഹമ്പുകള്‍ ഉണ്ടെന്ന് അറിയാന്‍ കഴിയു. റോഡിലെ മുന്നറിയിപ്പ് അടയാളങ്ങള്‍ ഏറെക്കുറെ മാഞ്ഞുകഴിഞ്ഞു. ഹമ്പില്‍ ഉണ്ടായിരുന്ന വരകളും മാഞ്ഞതോടെയാണ് അപകടം പെരുകിയത്.  പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് പലരും പരാതിപറഞ്ഞെങ്കിലും  ആരും ചെവിക്കൊണ്ടിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കുമ്പഴ – കോന്നി ഹൈവേയില്‍ പണി നടക്കുന്നതിനാല്‍ വാഹനങ്ങളില്‍ അധികവും ഈ റോഡിലൂടെയാണ്‌ കോന്നിയില്‍ പോവുക. അതുകൊണ്ടുതന്നെ റോഡില്‍ നല്ല തിരക്കും അനുഭവപ്പെടുന്നുണ്ട്. ഇരുചക്രവാഹന യാത്രക്കാരാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടയില്‍ പന്ത്രണ്ടോളം അപകടങ്ങള്‍ ഇവിടെ ഉണ്ടായതായി പരിസരവാസികള്‍ പറയുന്നു. പരിക്ക് പറ്റിയവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. റോഡിന്റെ ടാറിംഗ് കഴിയുന്നതോടെ കരാറുകാരനും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ഈ റോഡ്‌ മറക്കും. പിന്നെ അവിടെ എന്തുനടന്നാലും ഇവര്‍ തിരിഞ്ഞു നോക്കില്ലെന്നും നാട്ടുകാര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...

ആഡംബര കാർ അപകടത്തിൽ യുവതി മരിച്ച സംഭവം ; എം.പിയുടെ മകനെതിരെ കേസ്

0
ഹൈദരാബാദ്: ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട...

പ്രണയത്തിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു

0
നാഗ്പൂർ: ഒരേ യുവതിയുമായി പ്രണയത്തിലായതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ 27കാരൻ കുത്തേറ്റു മരിച്ചു....

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...